കൊച്ചിയിലെ ഓൺലൈൻ വ്യാപാര തട്ടിപ്പ്;മൂൺ ഗോഡസിനെതിരെ ഉപഭോക്തൃ കോടതിയിലും പരാതി

ഇൻസ്റ്റഗ്രാമിൽ 4.3 മില്യൺ ഫോളോവേഴ്സ് ഉള്ള ഓൺലൈൻ വ്യാപാര സ്ഥാപനം ഇപ്പോഴും സജീവമാണ്

Update: 2025-10-16 03:42 GMT

കൊച്ചി: കൊച്ചിയിലെ ഓൺലൈൻ വ്യാപാര സ്ഥാപനമായ മൂൺ ഗോഡസിനെതിരെ ഉപഭോക്തൃ കോടതിയിലും പരാതി. തൃപ്പൂണിത്തുറ പേട്ട സ്വദേശി രേഷ്മയാണ് കോടതിയെ സമീപിച്ചത്. ഓർഡർ ചെയ്ത് വാങ്ങിയ പാർട്ടിവെയർ ഡ്രസ്സുകൾ ഗുണമേന്മയില്ലാത്തവയും കേടുപാടുകൾ സംഭവിച്ചതും ആയിരുന്നുവെന്ന് രേഷ്മ ആരോപിച്ചു.

കൊച്ചിയിൽ ഓൺലൈൻ വ്യാപാര തട്ടിപ്പ് സജീവമായി തുടരുകയാണ്. ഓൺലൈൻ വസ്ത്ര വ്യാപാരത്തിൽ നിന്നും ഓർഡർ ചെയ്തവർക്ക് വർഷങ്ങളായിട്ടും വസ്ത്രം ലഭിച്ചില്ലെന്നാണ് പരാതി. മൂൺ ഗോ​ഡസ് എന്ന വസ്ത്ര വ്യാപാര കേന്ദ്രത്തിനെതിരെ 400ലേറെ പേർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

Advertising
Advertising

പുതിയ ട്രെൻഡും മോഡലും പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ പരസ്യം നൽകുകയാണ് ആദ്യം ഘട്ടം. ക്യാഷ് കൊടുത്ത് ഓർഡർ ചെയ്യാം. ഞൊടിയിടയിൽ കിട്ടുമെന്നാണ് വാഗ്ദാനം. ഓർഡർ ചെയ്തു വർഷങ്ങളായിട്ടും പുതിയ വസ്ത്രം ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് കൊച്ചിയിലെ ഓൺലൈൻ സ്ഥാപനത്തിനെതിരെ 486 പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പരാതിക്കാർ 90 ശതമാനവും സ്ത്രീകളാണ്. ഇൻസ്റ്റഗ്രാമിൽ 4.3 മില്യൺ ഫോളോവേഴ്സ് ഉള്ള ഓൺലൈൻ വ്യാപാര സ്ഥാപനം ഇപ്പോഴും സജീവമാണ്. നേരത്തെ പനമ്പള്ളി നഗറിൽ ആയിരുന്നു സ്ഥാപനം. ഇപ്പോൾ കലൂർ കത്രിക്കടവ് റോഡിലേക്ക് മാറി.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News