എറണാകുളം വൈറ്റിലയിൽ സൈനിക കുടുംബങ്ങളുടെ ഭൂമി കയ്യേറിയെന്ന് പരാതി; കെ.എം.ആർ.എല്ലിന് ഹൈക്കോടതി നോട്ടീസ്

2018 മുതൽ ഫ്ലാറ്റിലെ സൈനിക കുടുംബങ്ങളാണ് ഭൂമിയുടെ നികുതിയടക്കുന്നത്

Update: 2023-01-29 05:00 GMT

ഫ്ലാറ്റ് ഉടമസ്ഥരുടെ ഹരജിയിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: സൈനിക കുടുംബങ്ങളുടെ ഭൂമി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കയ്യേറിയെന്ന് പരാതി. വൈറ്റിലയിലെ എ.ഡബ്യു.എച്ച്.ഒയുടെ (ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ) ചന്ദീർകുഞ്ച് ഫ്ലാറ്റിലെ കുടുംബങ്ങളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഫ്ലാറ്റ് ഉടമസ്ഥരുടെ ഹരജിയിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ മീഡിയവണിന് ലഭിച്ചു. 

വൈറ്റിലയിൽ നിന്ന് തൈക്കുടത്തേക്കുള്ള മെട്രോ പാതയിൽ കയ്യേറ്റം നടന്നിരിക്കുന്നുവെന്നാണ് പരാതി. ഈ ഭാഗത്തെ സിലവർ സാൻഡ് ഐലൻഡിലെ എ.ഡബ്യു.എച്ച്.ഒ ഫ്ലാറ്റിലെ ഉടമസ്ഥരുടെ ഭൂമിയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കയ്യേറിയിരിക്കുന്നത്. 30 സെന്റോളം ഭൂമി ഒരു രേഖകളുമില്ലാതെ കെ.എം.ആര്‍.എല്‍ കൈവശപ്പെടുത്തി ഉപയോഗിക്കുന്നുവെന്ന് പരാതിയിൽ  പറയുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സൈനിക കുടുംബങ്ങളുടെ പക്കലുണ്ട്.

Advertising
Advertising

2018 മുതൽ ഫ്ലാറ്റിലെ സൈനിക കുടുംബങ്ങളാണ് ഭൂമിയുടെ നികുതിയടയ്ക്കുന്നത്. കെ.എം.ആർ.എൽ- എഡബ്യുഎച്ച്ഒയും തമ്മിൽ രഹസ്യധാരണയാണ് ഭൂമി ഇടപാടിന് പിന്നിലെന്നും കുടുംബങ്ങൾ പറയുന്നു.

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News