കണ്ണൂരിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി
മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ ടി.പി അറുവയെ ആണ് കാണാതായത്
Update: 2025-12-09 09:53 GMT
കണ്ണൂർ: കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. മുസ്‌ലിം ലീഗ് സ്ഥാനാർഥി ടി.പി അറുവയെ കാണാതായെന്ന് മാതാവിന്റെ പരാതി.
ഇവർ പ്രദേശവാസിയായ ബിജെപി പ്രവർത്തകൻ റോഷിത്തിന്റെ കൂടെ പോയി എന്നാണ് പരാതിയിൽ പറയുന്നത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.