'മഹാറാലിയിൽ നേതാക്കളെ പ്രസംഗിക്കാൻ ക്ഷണിച്ചില്ല'; ഇൻഡ്യ സഖ്യത്തിൽ മുസ്‌ലിം ലീഗിന് കടുത്ത അവഗണനയെന്ന് പരാതി

വിവിധ വിഷയങ്ങൾ ഉന്നയിച്ച് രാഷ്ട്രപതിയെ സന്ദർശിച്ച പ്രതിപക്ഷ സംഘത്തിലും ലീഗ് പ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നില്ല

Update: 2026-11-02 02:21 GMT

ന്യൂഡൽഹി: ഇൻഡ്യ മുന്നണിയിൽ മുസ്‌ലിം ലീഗിന് കടുത്ത അവഗണന നേരിടുന്നതായി പാർട്ടി നേതൃത്വത്തിന് പരാതി. മുന്നണിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രധാന പരിപാടികളിലും സമിതികളിലും പാർട്ടി പ്രതിനിധികളെ തഴയുന്നതിൽ ലീഗിനകത്ത് വലിയ അതൃപ്തി പുകയുന്നതായാണ് റിപ്പോർട്ട്.

പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടന്ന മഹാറാലിയിൽ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഉണ്ടായിരുന്നിട്ടും സംസാരിക്കാൻ അവസരം നൽകിയില്ലെന്നതാണ് പ്രധാന ആക്ഷേപം. ഇതിനുപുറമെ, വിവിധ വിഷയങ്ങൾ ഉന്നയിച്ച് രാഷ്ട്രപതിയെ സന്ദർശിച്ച പ്രതിപക്ഷ സംഘത്തിലും ലീഗ് പ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നില്ല.

Advertising
Advertising

ഇൻഡ്യ മുന്നണിയുടെ വിദ്യാർഥി-യുവജന കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചപ്പോഴും മുസ്‌ലിം ലീഗിന്റെ പോഷക സംഘടനകളായ യൂത്ത് ലീഗിനെയും എംഎസ്എഫിനെയും പൂർണമായും മാറ്റിനിർത്തി. ദേശീയതലത്തിൽ തുടർച്ചയായി നേരിടുന്ന ഈ അവഗണനയിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അമർഷമുണ്ട്.

കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന് ലീഗ് പരസ്യമായി നൽകിയ പിന്തുണ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് അതൃപ്തി ഉണ്ടാക്കിയെന്നും, കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളാണ് ദേശീയതലത്തിൽ ലീഗിനെ മാറ്റിനിർത്തുന്നതിലേക്ക് നയിച്ചതെന്നും ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു.

വിഷയത്തിൽ പരസ്യപ്രതികരണങ്ങളിലേക്ക് കടക്കാതെ മുന്നണിക്കുള്ളിൽ തന്നെ വിഷയം ഉന്നയിക്കാനാണ് നിലവിൽ പാർട്ടിയുടെ തീരുമാനം. പാണക്കാട് തങ്ങൾ ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ തിരിച്ചെത്തിയ ശേഷം കൂടിയാലോചനകൾ നടത്തി കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ നേരിട്ട് പരാതി അറിയിക്കും.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News