പത്തനംതിട്ടയിൽ വിവാഹസംഘത്തെ പൊലീസ് മർദിച്ചതായി പരാതി

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം

Update: 2025-02-05 04:54 GMT

പത്തനംതിട്ട: പത്തനംതിട്ടയിൽ വിവാഹസംഘത്തെ പൊലീസ് മർദിച്ചതായി പരാതി. സ്ത്രീകൾ ഉൾപ്പെടെയുള്ള 7 അംഗസംഘത്തെ പോലീസ് തല്ലിയെന്നാണ് ആരോപണം . കോട്ടയം സ്വദേശികൾക്കാണ് മർദേനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കല്യാണത്തിൽ പങ്കെടുത്തു മടങ്ങിയ സംഘമാണ് പൊലീസ് മർദ്ദനത്തിനിരയായതായി പരാതി നൽകിയത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മർദ്ദനമേറ്റവരുടെ മൊഴി രേഖപ്പെടുത്തുന്നു. പത്തനംതിട്ട ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്. പരിക്കേറ്റവർ ചികിത്സകൾ കഴിയുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയാണ് മൊഴിയെടുക്കുന്നത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ്. ജിനുവും സംഘവും വിവാഹ സംഘത്തെ ആക്രമിച്ചത്. സംഭവത്തില്‍ എസ്ഐയ്ക്ക് ഗുരുതര വീഴ്ച പറ്റിയെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണ് പൊലീസെത്തിയത്. ആളുമാറി വിവാഹ സംഘത്തെ ആക്രമിച്ചു എന്നും റിപ്പോർട്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News