'എ.കെ ബാലൻ നടത്തിയത് നേരത്തേ തീരുമാനിച്ചുറപ്പിച്ചത് പോലുള്ള വംശീയ പരാമർശം': ഹമീദ് വാണിയമ്പലം

മുഖ്യമന്ത്രിയുടെ അറിവോടെ നടത്തിയ പരാമർശമാണെന്ന് മനസിലായതായും ഹമീദ് വാണിയമ്പലം പറഞ്ഞു

Update: 2026-01-11 15:19 GMT

കോഴിക്കോട്: എ.കെ ബാലൻ നടത്തിയത് നേരത്തേ തീരുമാനിച്ചുറപ്പിച്ച പോലുള്ള വംശീയ പരാമർശമാണെന്ന് വെഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം . മാറാട് ഓർമ്മിക്കാൻ നമ്മൾ ഇഷ്ടപ്പെടുന്നില്ല. മാറാട് കലാപത്തെ പാർട്ടി തിരിച്ചു കണക്ക് രേഖപ്പെടുത്താറില്ല. ബാലന്റെ പാർട്ടിയിൽ നിന്ന് 63 ആളുകൾ കലാപത്തിൽ പങ്കെടുത്തിട്ടുണ്ട്. ബാലൻ പറഞ്ഞ പ്രസ്ഥാനത്തിലെ ഒരു കുട്ടിയുടെ പേര് പോലും അതിൽ ഇല്ലയെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

ബാലൻ പറഞ്ഞതിനെ ന്യായീകരിക്കുന്ന പ്രതികരണം പിണറായി നടത്തി. അതിലൂടെ മുഖ്യമന്ത്രിയുടെ അറിവോടെ നടത്തിയ പരാമർശമാണെന്ന് മനസിലായി. എങ്ങോട്ടാണ് സിപിഎം കേരളത്തെ കൊണ്ടുപോകുന്നതെന്നും കേരളത്തിൽ ആർഎസ്എസും പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

അതൊരു രാഷ്ട്രീയ ധാരണയായി വികസിച്ചുകൊണ്ടിരിക്കുന്നു. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സീറ്റ്‌ നൽകാനും ധാരണ. നരേന്ദ്ര മോദിയുടെ വർഗീയ പരാമർശങ്ങൾ തന്നെയാണ് എ.കെ ബാലനും ഓർമപ്പെടുത്തിയത്. പിണറായി വിജയനും അമിത് ഷായും കേരളത്തിൽ ഏത് സമുദായത്തിന് എതിരെയാണോ വിദ്വേഷ പ്രചരണം നടത്തുന്നത് അതിനെതിരെ പ്രതികരിക്കാൻ ആ സമൂഹത്തിനിന്ന് പ്രതികരണശേഷിയും വിദ്യാഭ്യാസമുണ്ട്.

ജമാഅത്തെ ഉൾപ്പെടെയുള്ള ഏതെങ്കിലും സംഘടനയുടെ വേദികളിൽ, മത നേതാക്കന്മാരുടെ സംഭാഷണത്തിൽ ഏതെങ്കിലും വർഗീയ വിദ്വേഷം നിറഞ്ഞ വാക്കുകളോ പോസ്റ്റുകളോ കാണിച്ചു തരാമോയെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും ഹമീദ് വാണിയമ്പലം പറഞ്ഞു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News