കാലടി സര്‍വകലാശാലയില്‍ ബിരുദപരീക്ഷ തോറ്റവർ പിജിക്ക് പഠിക്കുന്നതായി പരാതി

ഫലം വരുന്നതിന് മുന്‍പേ പ്രവേശനം നല്‍കിയ വിദ്യാര്‍ഥികള്‍ക്കാണ് തോറ്റിട്ടും പഠിക്കാന്‍ അനുമതി നല്‍കിയത്

Update: 2021-12-17 01:51 GMT
Editor : Jaisy Thomas | By : Web Desk
Advertising

കാലടി സംസ്കൃത സർവകലാശാലയിൽ ബിരുദപരീക്ഷ തോറ്റവർ പിജിക്ക് പഠിക്കുന്നതായി പരാതി. ഫലം വരുന്നതിന് മുന്‍പേ പ്രവേശനം നല്‍കിയ വിദ്യാര്‍ഥികള്‍ക്കാണ് തോറ്റിട്ടും പഠിക്കാന്‍ അനുമതി നല്‍കിയത്. തോറ്റവര്‍ക്ക് വേണ്ടി പ്രത്യേക പരീക്ഷ നടത്താനും നീക്കം. പ്രവേശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ വിസിക്ക് നിവേദനം നല്‍കി.

പരീക്ഷാഫലം വരുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയിലായിരുന്നു പ്രവേശനം. പക്ഷെ പ്രവേശനം ലഭിച്ച വിദ്യാർഥികളിൽ കുറേയധികം പേർ ഫലം വന്നപ്പോള്‍ തോറ്റു. ചട്ടപ്രകാരം ഇവര്‍ക്കുള്ള അടുത്ത അവസരം സപ്ലിമെന്‍ററി പരീക്ഷയാണ്. എന്നാല്‍ തോറ്റവർക്ക് വേണ്ടി സർവ്വകലാശാല ചട്ടങ്ങൾ മറികടന്ന് പ്രത്യേക പരീക്ഷ നടത്താന്‍ തീരുമാനിച്ചു. ഈ പരീക്ഷയിലൂടെ എല്ലാവരെയും ജയിപ്പിച്ച് തുടർന്നു പഠിക്കാൻ അനുവദിക്കാനാണ് സർവകലാശാലയുടെ നീക്കമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ ആരോപിക്കുന്നു.  വിദ്യാർഥികള്‍ കുറഞ്ഞാല്‍ കരാർ അധ്യാപകരുടെ ജോലി നഷ്ടപ്പെടും. അത്‌ ഒഴിവാക്കാനാണ് തോറ്റവർക്കും പ്രവേശനം നൽകിയതെന്ന് നിവേദനത്തില്‍ പറയുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News