കോഴിക്കോടും കണ്ണൂരും ആള് മാറി വോട്ട് ചെയ്തെന്ന് പരാതി

ബി.എൽ.ഒ മാർക്ക് സസ്​പെൻഷൻ

Update: 2024-04-20 09:40 GMT

കോഴിക്കോട്: കോഴിക്കോടും കണ്ണൂരിലും ബി എൽ ഒ ആള് മാറി വോട്ട് ചെയ്യിച്ചെന്ന് പരാതി. കോഴിക്കോട് പെരുവയൽ 84 ആം ബൂത്തിൽ കോൺഗ്രസ്സിൻറെ സജീവ പ്രവർത്തകനായ ബി എൽ ഒ 91 കാരിയുടെ വോട്ട് 80 കാരിയെ കൊണ്ട് ചെയ്യിച്ചെന്ന് എൽ ഡി എഫ് പരാതി നൽകി. കണ്ണൂർ 70ആം നമ്പർ ബൂത്തിൽ ബി എൽ ഒ കെ ഗീത ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിപ്പിച്ചെന്ന എൽ ഡി എഫ് പരാതിയിൽ രണ്ട് പേരെ സസ്പെൻറ് ചെയ്തു.

പെരുവയൽ 84 ആം ബൂത്തിൽ വീട്ടിൽ വോട്ട് ചെയ്യാൻ അപേക്ഷ നൽകിയത് 91 കാരി പായമ്പുറത്ത് ജാനകി അമ്മ . വോട്ട് ചെയ്തതത് ലിസ്റ്റിൽ പോലുമില്ലാത്ത കൊടശേരി ജാനകി അമ്മ.ആള് മാറിയ കാര്യം എൽ ഡി എഫിൻറെ ബൂത്ത് ഏജൻറ് ശ്രദ്ധയിൽപ്പെടുത്തിയിട്ടും കോൺഗ്രസ്സ് പ്രവർത്തകനായ ബി എൽ ഒ നിർബന്ധിച്ച് കൊടശ്ശേരി ജാനകി അമ്മയെ കൊണ്ട് വോട്ട് ചെയ്യിച്ചെന്നാണ് എൽ ഡി എഫ് പരാതി. എന്നാൽ തനിക്കൊന്നുമറിയില്ലെന്ന് വോട്ട് ചെയ്ത ജാനകി അമ്മയും പറഞ്ഞു

കണ്ണൂർ കീഴ്ത്തള്ളിയിൽ 86കാരി കെ കമലാക്ഷിയുടെ വോട്ട് പട്ടികയിൽ പേരില്ലാത്ത കൃഷ്ണകൃപയിൽ വി കമലാക്ഷിയെ കൊണ്ട് ബി എൽ ഒ ചെയ്യിച്ചു എന്ന പരാതിയിൽ പോളിങ്ങ് ഓഫീസറെയും ബിഎല്‍ഒയെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സസ്‌പെന്‍റ് ചെയ്തു

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News