തിരുവനന്തപുരം കോർപ്പറേഷനിൽ 48 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

കെ.എസ് ശബരീനാഥൻ കവടിയാറിൽ മത്സരിക്കും

Update: 2025-11-02 12:57 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo | MediaOne

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിൽ ആദ്യഘട്ട സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആദ്യഘട്ടത്തിൽ മുൻ എംഎൽഎ കെ.എസ് ശബരിനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് കോൺ​ഗ്രസ് പുറത്തിറക്കിയത്. തിരുവന്തപുരം കോര്‍പ്പറേഷൻ യുഡിഎഫ് പിടിക്കുമെന്ന് ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് കെ. മുരളീധരൻ വ്യക്തമാക്കി.

നാളെ മുതൽ പ്രചാരണ ജാഥകള്‍ ആരംഭിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു. ഘടക കക്ഷികളുമായുള്ള ചർച്ചയ്ക്ക് ശേഷം ബാക്കിയുള്ള സീറ്റ് രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. കോർപ്പറേഷനിൽ കഴിഞ്ഞ വർഷങ്ങളിലായി മൂന്നാമതാണ്. 10ൽ നിന്ന് 51ൽ എത്തുക എന്നതാണ് ലക്ഷ്യം. ഒരു ഭരണ മാറ്റത്തിന് ഊന്നൽ നൽകി കൊണ്ടാണ് പ്രവർത്തനം. 101 വാർഡുകളിലും രാഷ്ട്രീയ വിശകലനയോഗം സംഘടിപ്പിക്കുമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

Advertising
Advertising

തിരുവനന്തപുരം കോർപ്പറേഷനിൽ മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് രണ്ടും കൽപ്പിച്ചാണ് ഇത്തവണയിറങ്ങുന്നത്. 100 സീറ്റുകളുണ്ടായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ ഒൻപത് അംഗങ്ങൾ മാത്രമാണ് കോൺഗ്രസിനുള്ളത്. ബിജെപി-സിപിഎം പോരാട്ടമായി ചുരുങ്ങാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്.

എന്ത് വിലകൊടുത്തും കോർപ്പറേഷൻ പിടിക്കാനാണ് മുൻ എംഎൽഎ കൂടിയായ കെ.എസ്. ശബരീനാഥൻ്റെ നേതൃത്വത്തിലുള്ള സംഘത്തെ കോൺഗ്രസ് രംഗത്തിറക്കുന്നത്. ശബരീനാഥന്റെ നേതൃത്വത്തിലുള്ള യുവനിരയും പ്രവർത്തന പാരമ്പര്യമുള്ള മുതിർന്ന നേതാക്കളും ഉൾപ്പെടുന്നതാണ് കോൺ​ഗ്രസിന്റെ സ്ഥാനാർഥി പട്ടിക. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News