സന്ദീപ് വാര്യറെ കെപിസിസി വക്താവായി നിയമിച്ച് കോൺഗ്രസ്; പുനഃസംഘടനയിൽ കൂടുതല്‍ പദവികള്‍ നൽകും
കോൺഗ്രസിന് കാക്കത്തൊള്ളായിരം വക്താക്കൾ ഉണ്ടെന്ന് കെ സുരേന്ദ്രന്റെ പരിഹാസം
Update: 2025-01-27 07:51 GMT
തിരുവനന്തപുരം: സന്ദീപ് വാര്യറെ കെപിസിസി വക്താവായി നിയമിച്ചു. മാധ്യമ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യര്‍ പങ്കെടുക്കും. ബിജെപി വിട്ടു വന്ന സന്ദീപിന് ഇത് വരെ കോണ്‍ഗ്രസ് പദവികള്‍ നല്‍കിയിരുന്നില്ല. കെപിസിസി പുനഃസംഘടനയോടെ കൂടുതല്‍ പദവികള്‍ നല്‍കുമെന്ന് കെപിസിസി നേതൃത്വം സന്ദീപ് വാര്യര്‍ക്ക് ഉറപ്പ് നല്‍കി. സന്ദീപിനെ കെപിസിസി ജനറല്‍ സെക്രട്ടറിയാക്കുമെന്നാണ് വിവരം.
കെപിസിസി വക്താവായി നിയമിച്ചതിൽ സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രംഗത്തെത്തി. കോൺഗ്രസിന് കാക്കത്തൊള്ളായിരം വക്താക്കൾ ഉണ്ടെന്നായിരുന്നു സുരേന്ദ്രന്റെ വിമർശനം.