നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റിൽ വിജയം ഉറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ

വയനാട് നടക്കുന്ന നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനത്തിലാണ് വിലയിരുത്തൽ

Update: 2026-01-04 16:29 GMT

സുല്‍ത്താന്‍ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റിൽ വിജയം ഉറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ.

വയനാട് നടക്കുന്ന നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനത്തിലാണ് വിലയിരുത്തൽ.

കോഴിക്കോട് ജില്ലയിൽ എട്ട് മണ്ഡലങ്ങളിലും എറണാകുളം ജില്ലയിൽ 12 മണ്ഡലങ്ങളിലും വിജയിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. 

കാസർകോട്ടെ അഞ്ച് സീറ്റുകളില്‍ മൂന്നും കണ്ണൂരിലെ 11ൽ നാലും കോഴിക്കോട്ടെ 13ൽ എട്ടും മലപ്പുറത്തെ 16 മണ്ഡലങ്ങളും വിജയിക്കുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു. പാലക്കാട്ടെ 12ൽ അഞ്ചും തൃശൂരിലെ 13ൽ ആറും എറണാകുളത്തെ 14ൽ 12ഉം ഇടുക്കിയിലെ അഞ്ചിൽ നാലും ആലപ്പുഴയിലെ ഒമ്പതിൽ നാലും കോട്ടയത്തെ  ഒമ്പത് സീറ്റിൽ അഞ്ചും പത്തനംതിട്ടയിലെ അഞ്ചു സീറ്റുകളും നേടുമെന്നും വിലയിരുത്തുന്നു. കൊല്ലത്തെ പതിനൊന്ന് സീറ്റിൽ ആറും തിരുവനന്തപുരത്തെ പതിനാലിൽ നാല് സീറ്റുകളും സ്വന്തമാക്കാമെന്നും കോൺഗ്രസ് വിലയിരുത്തുന്നു.

Advertising
Advertising

നൂറു സീറ്റിലധികം നേടി വിജയിക്കാനാവശ്യമായ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കോൺഗ്രസിന്റെ നേതൃസംഗമം വയനാട്ടില്‍ ഇന്നാണ് തുടങ്ങിയത്.  തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ ചുവടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് ജാഗ്രതയോടെ എത്തണമെന്നാണ് നേതാക്കൾ 'ലക്ഷ്യ ലീഡേഴ്‌സ് സമ്മിറ്റിൽ' ആവശ്യപ്പെട്ടത്. സ്ഥാനാർഥി ചർച്ച ഉൾപ്പെടെ മാധ്യമ പ്രതികരണങ്ങളിൽ പാലിക്കേണ്ട ജാഗ്രത ക്യാമ്പ് ഉദ്ഘാടനം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഓർമിപ്പിച്ചു.

2019ലെ ലോക്‌സഭാ വിജയത്തോടെയുണ്ടായത് പോലെ അമിത ആത്മവിശ്വാസം വേണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി ദിപദാസ് മുൻഷിയും മുന്നറിയിപ്പ് നൽകി. ലിഗ് അടക്കം ഘടകകക്ഷികളെ പിണക്കരുതെന്ന് കെ മുരളിധരനും രമേശ് ചെന്നിത്തലയും പറഞ്ഞു.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News