തരൂർ താരപ്രചാരകൻ, ലീഗുമായി സീറ്റുതർക്കമെന്നത് ഭാവനാസങ്കൽപം; കെ.സി വേണുഗോപാൽ

അന്യമതസ്ഥരെ നിന്ദിക്കുന്നത് ഗുരുനിന്ദയാണെന്നും 'മീഡിയവൺ നയതന്ത്രം 2026'ൽ കെ.സി

Update: 2026-01-07 01:20 GMT

ന്യൂഡൽഹി: വിദ്വേഷപ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശനെ തള്ളിപറഞ്ഞ് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മീഡിയവൺ അഭിമുഖമായ നയതന്ത്രം 2026ലാണ് നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിൽ മത്സരം എന്നത് സിപിഎം സൃഷ്ടിച്ചെടുക്കുന്നതാണ്. സീറ്റിന്റെ പേരിൽ മുസ്‌ലിം ലീഗുമായി തർക്കമില്ല. ശശി തരൂർ താരപ്രചാരകനാകുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.

എസ്എൻഡിപി യോഗത്തെയും ശിവഗിരിയെയും ചേർത്തുപിടിച്ചാണ് വെള്ളാപ്പള്ളിയുടെ മുസ്‌ലിം വിരുദ്ധപ്രസ്താവനയോട് വിയോജിപ്പ് വ്യക്തമാക്കിയത്. അന്യമതസ്ഥരെ നിന്ദിക്കുന്നത് ഗുരുനിന്ദയാണെന്നും ഗുരുദേവ നിർദേശങ്ങൾക്കെതിരായാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെന്നുമാണ് കെ.സി വേണുഗോപാൽ പറഞ്ഞത്. എസ്എൻഡിപി യോഗം മഹത്തരമായ പ്രസ്ഥാനമാണ്. എസ്എൻഡിയോട് ബഹുമാനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

മോദിയെ പുകഴ്ത്തിയ ശശി തരൂരിന്റെ നിലപാട് വേദനിപ്പിച്ചു. ഇപ്പോൾ തരൂരിന് കാര്യങ്ങൾ മനസിലായി. തരൂരിനെ മെരുക്കിയെന്ന് പറയുന്നത് ശരിയല്ല. കേരളത്തിലെ താരപ്രചാരക പട്ടികയിൽ തരൂരുമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും കെ.സി വ്യക്തമാക്കി.

കൂടാതെ, കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകില്ല. ഇത്തരം വിവാദത്തിന്റെ ലക്ഷ്യം വേറെയാണ് മുസ്‌ലിം ലീഗുമായിട്ടുള്ള സീറ്റ് ചർച്ച എളുപ്പത്തിൽ തീരുമെന്നും മറിച്ചുള്ള പ്രചരണം ഭാവനാസങ്കൽപമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. പരസ്പരം മനസിലാക്കി നിൽക്കുന്ന പാർട്ടികളായതിനാൽ ചർച്ച എളുപ്പം തീരുമെന്നാണ് കെ.സി വ്യക്തമാക്കിയത്.

Full View

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News