മുല്ലപ്പെരിയാർ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോൺഗ്രസ് മനുഷ്യച്ചങ്ങല

ഇടുക്കി വണ്ടിപ്പെരിയാറില്‍ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരന്‍ പങ്കെടുക്കും

Update: 2021-11-21 07:24 GMT

മുല്ലപ്പെരിയാർ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോൺഗ്രസ്  മനുഷ്യച്ചങ്ങല. ഇന്ന്  ഇടുക്കി വണ്ടിപ്പെരിയാറില്‍ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരന്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവര്‍ക്ക് പങ്കെടുക്കാനാവില്ലെന്ന് ഡി.സി.സി ജില്ലാ നേതൃത്വം അറിയിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുക, തമിഴ് നാടിന് ആവശ്യമായ വെള്ളം നൽകുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മനുഷ്യച്ചങ്ങല. 

Advertising
Advertising

Full View

 ഇടുക്കി ഡി.സി.സി യുടെ നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യച്ചങ്ങലയില്‍ 5000 ത്തിലധികം ആളുകള്‍ പങ്കെടുക്കുന്നുണ്ട്. നാലരക്കിലോമീറ്റർ നീണ്ടുപോകുന്നതാണ് മനുഷ്യച്ചങ്ങല. ശേഷം  പൊതുസമ്മേളനവും നടക്കും . 

KPCC President K Sudhakaran will participate in the human chain organized by the Congress against the state government in the Mullaperiyar issue.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News