മുഖ്യമന്ത്രി- പോറ്റി ചിത്രം; എൻ.സുബ്രഹ്മണ്യനെ ചോദ്യം ചെയ്തു

പോസ്റ്റ് ചെയ്തത് യഥാര്‍ത്ഥ ചിത്രങ്ങള്‍ ആണെന്ന് സുബ്രഹ്മണ്യന്‍ ആവര്‍ത്തിച്ചു

Update: 2025-12-29 08:23 GMT

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം പ്രചരിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്മണ്യനെ പൊലീസ് ചോദ്യം ചെയ്തു. പോസ്റ്റ് ചെയ്തത് യഥാര്‍ത്ഥ ചിത്രങ്ങള്‍ ആണെന്ന് സുബ്രഹ്മണ്യന്‍ ആവര്‍ത്തിച്ചു. നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു.

11 മണിയോടെയാണ് കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവുമായ എന്‍. സുബ്രഹ്മണ്യന്‍ ചോദ്യം ചെയ്യലിനായി കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. സ്റ്റേഷന് പുറത്ത് കാത്തുനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ സുബ്രഹ്മണ്യനെ സ്റ്റേഷനിലേക്ക് അനുഗമിച്ചു.

Advertising
Advertising

താന്‍ പോസ്റ്റ് ചെയ്തത് യഥാര്‍ത്ഥ ചിത്രങ്ങള്‍ തന്നെയാണെന്നാണ് സുബ്രഹ്മണ്യന്റെ വാദം. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഡിലീറ്റ് ചെയ്ത ചിത്രമടക്കം മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്ന് ഉള്ളവയാണെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു. കഴിഞ്ഞദിവസം പൊലീസ് നോട്ടീസ് നല്‍കാതെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സുബ്രഹ്മണ്യന്‍ വ്യക്തമാക്കി.

എന്‍. സുബ്രഹ്മണ്യന്റെ സാമൂഹ്യമാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന കക്കോടി സ്വദേശി ബാബുരാജിനെയും പൊലീസ് ചോദ്യം ചെയ്തു. ചിത്രം പങ്കുവച്ചത് ഇയാളാണെന്നും തന്റെ നിര്‍ദേശപ്രകാരമാണ് ചെയ്തതെന്ന് എന്‍. സുബ്രഹ്മണ്യനും പോലിസിന് മൊഴി നൽകി.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News