ബി.ജെ.പിയെ ഒറ്റക്ക് പൊരുതി തോൽപ്പിക്കാനാവില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണം: പ്രകാശ് കാരാട്ട്

സത്യപ്രതിജ്ഞയ്ക്ക് കേരള മുഖ്യമന്ത്രിയെ ക്ഷണിക്കാത്തത് ശത്രുതാപരമായ നിലപാടെന്നും കാരാട്ട്

Update: 2023-05-19 08:27 GMT

കർണാടക മന്ത്രിസഭ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രിയെ ക്ഷണിക്കാത്തത് ശത്രുതാപരമായ നിലപാടെന്ന് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്.  ബിജെ പിക്ക് എതിരായ പോരാട്ടത്തിൽ മത നിരപേക്ഷ കക്ഷികളെ ഒന്നിപ്പിച്ചു നിർത്താനാണ് കോൺഗ്രസ് ശ്രമിക്കേണ്ടത്. സങ്കുചിതമായ നിലപാട് കോൺഗ്രസ് ഉപേക്ഷിക്കണമെന്നും ബിജെപിയെ ഒറ്റയ്ക്ക് പൊരുതി തോൽപ്പിക്കാൻ കഴിയില്ലെന്ന യാഥാർഥ്യം കോൺഗ്രസ് മനസ്സിലാക്കണമെന്നും കാരാട്ട് പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങിൽ സിപിഎം ദേശിയ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും.

Full View

മുഖ്യമന്ത്രിയെ വിളിക്കേണ്ടത് എഐസിസി നേതൃത്വമാണെന്നും പാർട്ടി നേതാക്കളെയാണ് വിളിക്കുന്നതെന്ന് നേരത്തേ പറഞ്ഞിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News