ഒളവണ്ണ ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രതിഷേധം; പൊലീസുമായി ഉന്തും തള്ളും

സർവീസ് റോഡിന്‍റെ ഉൾപ്പെടെ പണി പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം

Update: 2026-01-15 07:24 GMT

കോഴിക്കോട്: കോഴിക്കോട് ഒളവണ്ണ ദേശീയപാതയിൽ ടോൾ പിരിവ് തുടങ്ങി . കോൺഗ്രസിന്‍റെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ടോൾ ആരംഭിച്ചത് . സമരവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി . നാളെ മുതൽ വ്യാപകപ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.

രാവിലെ 8 മണിക്കാണ് കോഴിക്കോട് ഒളവണ്ണ ദേശീയപാതയിൽ ടോൾ പിരിവ് ആരംഭിച്ചത് . പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ എത്തി . പ്രതിഷേധം കനത്തതോടെ , മേഖലയിൽ ഗതാഗത കുരുക്ക് രൂക്ഷമായി . പിന്നാലെ പ്രവർത്തരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി .  ഡിസിസി അധ്യക്ഷൻ കെ.പ്രവീൺ കുമാറിനെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Advertising
Advertising

നാളെ മുതൽ കൂടുതൽ മണ്ഡലം കമ്മിറ്റികളെ ഉൾപ്പെടുത്തി , പ്രതിഷേധം ശക്തമാക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഒളവണ്ണ മേഖലയിലെ സർവീസ് റോഡിൻ്റെ പണി പൂർത്തിയാക്കുക , പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കണം , വെങ്ങളം , അഴിയൂർ റേഞ്ചിൽ ദുർഘടാവസ്ഥ പരിഹരിക്കണം എന്ന് ഉൾപ്പടെയാണ് കോൺഗ്രസിൻ്റെ ആവശ്യം .

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News