'കർക്കിടക സന്ധിയിൽ രാമ സ്തുതി ചൊല്ലേണ്ട'; ശശിതരൂറിനെ കുത്തി പാർട്ടി മുഖപത്രം വീക്ഷണം
'ആരാചാർക്ക് അഹിംസ അവാർഡോ' എന്ന തലക്കെട്ടിൽ തരൂരിന്റെ പേരെടുത്ത് പറയാതെയാണ് വിമർശനം
തിരുവനന്തപുരം: സർക്കാർ പ്രശംസയിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂരിനെ പരിഹസിച്ച് പാർട്ടി മുഖപത്രം വീക്ഷണം. 'ആരാചാർക്ക് അഹിംസ അവാർഡോ' എന്ന തലക്കെട്ടിൽ തരൂരിന്റെ പേരെടുത്ത് പറയാതെയാണ് മുഖ പ്രസംഗം തയ്യാറാക്കിയിരിക്കുന്നത്.
കർക്കിടക സന്ധിയിൽ രാമ സ്തുതി ചൊല്ലേണ്ടയടുത്ത് രാവണൻ സ്തുതി ചൊല്ലരുതെന്നും മുഖസ്തുതിഥിയിൽ പറയുന്നു. പാർട്ടിയുടെ ഏറ്റവും ഉന്നത സമിതി അംഗമായ ശശി തരൂരിന്റെ പല വാദങ്ങളും പത്രം വിമർശിക്കുന്നു. ട്രംപിന്റെ നയങ്ങളുമായി ബന്ധപ്പെട്ടും ട്രംപും മോദിയും തമ്മിലുള്ള കൂടികാഴ്ച്ചയുമായി ബന്ധപ്പെട്ടും തരൂർ നടത്തിയ അഭിപ്രായപ്രകടനങ്ങളെയും വീക്ഷണം വിമർശിക്കുന്നു. സർക്കാർവിരുദ്ധ രാഷ്ട്രീയത്തിന് ഊർജ്ജം പകരേണ്ടവർ വെള്ളം ഒഴിക്കുന്നത് ശരിയല്ലെന്നും മുഖപത്രത്തിൽ പറയുന്നു. കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പാക്കിമാറ്റിയത് സിപിഎം ആയിരുന്നെന്നും കോൺഗ്രസിലെ വ്യവസായ മന്ത്രിമാർ ദീഘവീക്ഷണത്തോടെ വകുപ്പുകൾ കൈകാര്യം ചെയ്തതെന്നും അവർക്ക് ഇല്ലാത്ത എന്ത് മിടുക്കൻ ഇപ്പോഴത്തെ വ്യവസായ മന്ത്രിക്കുള്ളതെന്നും മുഖപത്രം ചോദിക്കുന്നു.
വികസനത്തിന്റെ പേരിൽ അനാവശ്യ വിവാദം സൃഷ്ട്ടിച്ച് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു