മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുമ്പ് ഘടകകക്ഷികളുമായി കൂടിയാലോചന വേണം: മുസ്‌ലിം ലീഗ്

കോൺഗ്രസ് എംഎൽഎമാരുടെ യോഗം നാളെ ചേരാനിരിക്കെയാണ് ലീഗ് ഘടകകക്ഷികളെയും കേൾക്കണമെന്ന ആവശ്യമുയർത്തിയത്

Update: 2026-05-07 03:19 GMT

കൊച്ചി: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുമ്പ് യുഡിഎഫ് ഘടകകക്ഷികളുടെയും അഭിപ്രായം കേൾക്കണമെന്ന് മുസ്‌ലിം ലീഗ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെയാണ് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ് എംഎൽഎമാരുടെ യോഗം നാളെ ചേരാനിരിക്കെയാണ് ലീഗ് ഈ ആവശ്യമുയർത്തിയത്.

ഘടകകക്ഷികളായ മുഴുവൻ പാർട്ടികളെയും നേതൃത്വം കേൾക്കണമെന്നാണ് ലീഗിന്റെ ആവശ്യം. വി.ഡി സതീശൻ മുഖ്യമന്ത്രിയാകണം എന്നാണ് ലീഗ് നിലപാട്. ഇക്കാര്യം സാദിഖലി തങ്ങൾ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. എ.കെ ആന്റണിയുടെയും കെ.കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടെയും കാലത്ത് ലീഗിന്റെ അഭിപ്രായം പരിഗണിച്ചിരുന്നു. എന്നാൽ ഇത്തവണ അതുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് തങ്ങളെയും കേൾക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്.

Advertising
Advertising

ലീ​ഗ് ആവശ്യമുന്നയിച്ചതിന് പിന്നാലെ ഘടക കക്ഷികളെ ഹൈക്കമാൻഡ് പ്രതിനിധികൾ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. നാളെ വൈകിട്ട് നാലിന് ഇന്ദിരാഭവനിലാണ് കൂടിക്കാഴ്ച.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Byline - എം.കെ ഷുക്കൂര്‍

contributor

മീഡിയവണ്ണില്‍ ന്യൂസ് എഡിറ്റര്‍. തൃശൂർ കുന്നംകുളം സ്വദേശി

Similar News