കൊച്ചി നഗരത്തിലെ കാനകൾ അടയ്ക്കാൻ ഊർജിത നടപടികളുമായി കോർപ്പറേഷൻ

രണ്ടാഴ്ചക്കകം പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്

Update: 2022-11-19 01:18 GMT

കൊച്ചി: മൂന്ന് വയസ്സുകരാന്‍ കാനയില്‍ വീണ സംഭവത്തെ തുടർന്ന് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതോടെ നഗരത്തിലെ കാനകള്‍ക്ക് മുകളില്‍ സ്ലാബിടുന്ന പണി ഊര്‍ജിതമാക്കാനൊരുങ്ങി കൊച്ചി കോര്‍പറേഷന്‍. രണ്ടാഴ്ചക്കകം പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ സമയപരിധിക്കുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കുക എന്നത് കോർപറേഷന് വെല്ലുവിളിയാകും.

റോഡിലെ കുഴി, വെളളക്കെട്ട് അപകടരമായ രീതിയില്‍ തുറന്നിട്ട കാനകള്‍... കൊച്ചി കോര്‍പറേഷന്‍ ഹൈക്കോടതിയുടെ വിമര്‍ശനം കേള്‍ക്കുന്നത് തുടര്‍ക്കഥയാവുകയാണ്. പ്രശ്നങ്ങളുണ്ടായിട്ട് പരിഹാരം കാണുന്ന കോര്‍പറേഷന്‍റെ രീതി തന്നെയാണ് പലപ്പോഴും വിനയാകുന്നതും വെളളക്കെട്ട് പരിഹരിക്കാന്‍ അടിയന്തരമായി പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കെയാണ് നഗരത്തിലെ എല്ലാ കാനകള്‍ക്കും ഓടകള്‍ക്കും മേലെ സ്ലാബുകള്‍ വേണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസന. നടപ്പാതകളാകട്ടെ അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെ വേണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ബഞ്ചിന്‍റെ ഉത്തരവ്.

Advertising
Advertising

സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓപറേഷന്‍ ബ്രേക് ത്രൂ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ആദ്യഘട്ടം ഭംഗിയായെങ്കിലും പിന്നീട് അത് ഇഴഞ്ഞ് നീങ്ങി. വെളളക്കെട്ട് പരിഹരിക്കാനുളള ശുചീകരണ പ്രവൃത്തികളും ഹൈക്കോടതി പറഞ്ഞ സമയത്തിനുളളില്‍ പൂര്‍ത്തീകരിക്കാന്‍ കോര്‍പറേഷനായിട്ടില്ല. അതിനിടെയാണ് ഹൈക്കോതിയുടെ പുതിയ പ്രഹരം. അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടികളുമായി മുന്നോട്ടു പോകാനൊരുങ്ങുകയാണ് കൊച്ചി കോർപറേഷൻ.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News