Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
എറണാകുളം: എറണാകുളം പെരുമ്പിള്ളിയിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ. സുധാകരൻ, ജിജി സുധാകരൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്ന് സംശയം. സുധാകരന്റെ കാലിൽ വൈദ്യൂതി വയർ ചുറ്റിയ നിലയിലാണ് കണ്ടെത്തിയത്. മരണം നടന്നത് രണ്ടുദിവസം മുമ്പെന്ന് പോലീസ്.