കണ്ണൻ പട്ടാമ്പിക്ക് പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന് ഹൈക്കോടതി വിലക്ക്

പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയുടെ സഹോദരനാണ് കണ്ണൻ

Update: 2021-10-05 14:27 GMT

സിനിമാ സീരിയൽ താരം കണ്ണൻ പട്ടാമ്പി എന്ന എ.കെ രാജേന്ദ്രൻ സ്വന്തം ജില്ലയായ പാലക്കാട് പ്രവേശിക്കരുതെന്ന് ഹൈകോടതി. പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയുടെ സഹോദരനാണ് കണ്ണൻ.സ്വന്തം നാടായ പട്ടാമ്പിയിലും തൃത്താലയിലുമായി ഇയാൾ എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.ഇതിൽ തന്നെ നാല് കേസുകൾ സ്ത്രീകളോട് അതിക്രമം കാണിച്ചതിനാണ്.

പട്ടാമ്പിയിലെ ഡോക്ടർ രേഖ കൃഷ്ണൻ, സാമൂഹ്യ പ്രവർത്തക എന്നിവർ പരാതിക്കാരായ കേസിൽ ജാമ്യം തേടിയാണ് കണ്ണൻ ഹൈകോടതിയെ സമീപിച്ചത്.പല തവണ താൽകാലിക ജാമ്യം പോലും കോടതി ഇയാൾക്ക് നിഷേധിച്ചിരുന്നു.

Advertising
Advertising

തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് കാണിച്ച് വീണ്ടും കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കോടതിയുടെ പരാമർശം.

ചികിത്സയിൽ കഴിയുന്ന ഇയാളെ ഈ മാസം ആറ് വരെ അറസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞ കോടതി ഒരു കാരണവശാലും ഇയാൾ സ്വന്തം ജില്ലയിൽ പ്രവേശിക്കരുതെന്നും വ്യക്തമാക്കി. മാസങ്ങളോളം പോലീസിൻ്റെ കണ്ണ് വെട്ടിച്ച് നടന്ന ഇയാൾ പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കോടതിയെ കബളിപ്പിക്കാൻ ഇയാൾ നടത്തിയ നീക്കത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി എല്ലാ വിധ ഒത്താശയും ചെയ്ത് കൊടുത്തതായാണ് പരാതിക്കാരുടെ ആക്ഷേപം.സ്ഥിരം കുറ്റവാളിയായ ഇയാൾ മാസങ്ങളോളം പോലീസിൻ്റെ കണ്ണ് വെട്ടിച്ച് നടക്കുന്നതും ഒടുവിൽ ജാമ്യം ലഭിക്കുന്നതിന് ആശുപത്രികളിൽ ചികിത്സ തേടുന്നതും പതിവാണെന്നും ഇവർ ആരോപിച്ചു.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News