തിരുവനന്തപുരം ജില്ലാ കളക്ടറുടെ വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവ്‌

ജില്ലാ കളക്ടർ, എഡിഎം എന്നിവരുടേതടക്കം അഞ്ചു വാഹനങ്ങൾ ജപ്തി ചെയ്യണമെന്നാണ് ഉത്തരവ്. ഇന്ന് വൈകുന്നേരത്തിനകം ജപ്തി നടപടികൾ പൂർത്തീകരിക്കണം

Update: 2021-10-26 10:12 GMT
Editor : Nidhin | By : Web Desk
Advertising

തിരുവനന്തപുരം ജില്ലാ കലക്ടറുടെ അടക്കം വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്. സ്ഥലം ഏറ്റെടുപ്പിൽ നഷ്ടപരിഹാര തുക മുഴുവൻ നൽകാത്തതിനാണ് നടപടി. ഇന്ന് വൈകുന്നേരത്തോടെ ജപ്തി പൂർത്തിയാക്കണമെന്നും തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടു. വ്യോമസേനയ്ക്കായി ഭൂമി ഏറ്റെടുത്തതിലാണ് പരാതി ഉയർന്നത്.

കടകംപള്ളി വില്ലേജിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വ്യോമസേനക്ക് വേണ്ടി പ്രദേശത്തെ ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലം ഏറ്റെടുത്തിരുന്നു. ഇതിൽ നഷ്ടപരിഹാരമായി നൽകേണ്ട 9 ലക്ഷം രൂപ നൽകുന്നത് അനിശ്ചിതമായി വൈകുന്നതിനെ തുടർന്ന് സ്ഥലമുടമ തിരുവനന്തപുരം സബ് കോടതിയിൽ ഹരജി നൽകിയിരുന്നു.

ഈ ഹരജിയിലാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. ജില്ലാ കളക്ടർ, എഡിഎം എന്നിവരുടേതടക്കം അഞ്ചു വാഹനങ്ങൾ ജപ്തി ചെയ്യണമെന്നാണ് ഉത്തരവ്. ഇന്ന് വൈകുന്നേരത്തിനകം ജപ്തി നടപടികൾ പൂർത്തീകരിക്കണം.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News