ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് കോടതി

പി.വി ശ്രീനിജിൻ എം. എൽ.എ നല്‍കിയ കേസിലാണ് നടപടി

Update: 2023-06-14 07:41 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. പി.വി ശ്രീനിജിൻ എം. എൽ.എ കൊടുത്ത കേസിലാണ് നടപടി.  അറസ്റ്റ് തടയണമെന്ന ഷാജൻ സ്‌കറിയയുടെ ആവശ്യം കോടതി തള്ളി. ഷാജന്റെ മുൻകൂർ ജാമ്യ ഹരജി വെള്ളിയാഴ്ചയിലേക്ക് മാറ്റി.

‘മ​റു​നാ​ട​ൻ മ​ല​യാ​ളി’ ഓ​ൺ​ലൈ​ൻ പോ​ർ​ട്ടല്‍ ​ നി​ര​ന്ത​ര​മാ​യി ത​നി​ക്കെ​തി​രെ വ്യ​ക്ത്യാ​ധി​ക്ഷേ​പം ന​ട​ത്തു​ക​യും വ്യാ​ജ​വാ​ർ​ത്ത ച​മ​ക്കു​ക​യും ചെയ്യുന്നെന്നായിരുന്നു പി.​വി. ശ്രീ​നി​ജി​ൻ എം.​എ​ൽ.​എയുടെ പരാതി. കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ത​ന്നെ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ക​യാ​ണ്. ആ​സൂ​ത്രി​ത​മാ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം വാ​ർ​ത്ത​ക​ളു​ണ്ടാ​ക്കു​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

എഡി​റ്റ​ർ ഷാ​ജ​ൻ സ്​​ക​റി​യ, സി.​ഇ.​ഒ ആ​ൻ മേ​രി ജോ​ർ​ജ്, ചീ​ഫ് എ​ഡി​റ്റ​ർ ഋ​ജു എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News