കോവിഡ് കേസുകള്‍ ഉയരുമ്പോഴും കോവിഡ് കെയര്‍ സെന്‍റര്‍ അടച്ചുപൂട്ടി; പ്രതിഷേധം
കോവിഡ് കെയര്‍ സെന്‍ററായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ബിഎഡ് കോളജിൽ പരീക്ഷകള്‍ നടക്കേണ്ടതിനാലാണ് സെന്‍റര്‍ അടച്ചു പൂട്ടിയതെന്നാണ് പഞ്ചായത്ത് വ്യക്തമാക്കുന്നത്
കോവിഡ് രോഗികളുടെ എണ്ണം ഉയരുമ്പോള്‍ കൊല്ലം പന്മന പഞ്ചായത്തിലെ കോവിഡ് കെയര്‍ സെന്‍റര്‍ അടച്ചുപൂട്ടിയതിൽ പ്രതിഷേധം ശക്തം. എത്രയും വേഗം പുതിയ കോവിഡ് സെന്‍റര്‍ തുറക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം കോവിഡ് കെയര്‍ സെന്‍ററായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ബിഎഡ് കോളജിൽ പരീക്ഷകള്‍ നടക്കേണ്ടതിനാലാണ് സെന്‍റര്‍ അടച്ചു പൂട്ടിയതെന്നാണ് പഞ്ചായത്ത് വ്യക്തമാക്കുന്നത്.
ചവറ വലിയത്തെ ബിഎഡ് കോളജാണ് പന്മന പഞ്ചായത്തിലെ കോവിഡ് കെയര്‍ സെന്‍ററായി പ്രവര്‍ത്തിച്ചിരുന്നത്. എന്നാൽ യാതൊരു മുന്നറിയിപ്പും നൽകാതെ സെന്‍റര്‍ അടച്ചുപൂട്ടി. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന ഘട്ടത്തിൽ സെന്‍റര്‍ അടച്ചു പൂട്ടിയതിൽ പ്രതിഷേധം ശക്തമാണ്. ഒരു മാസം മുമ്പാണ് പരീക്ഷകള്‍ക്കായി കോളജ് വിട്ടുനൽകണം എന്ന് അധികൃതര്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടത്. ഒരു മാസം സമയം ലഭിച്ചിട്ടും പുതിയ സ്ഥലം കോവിഡ് കെയര്‍ സെന്‍ററിന് കണ്ടെത്താത്തത് പഞ്ചായത്തിന്‍റെ അനാസ്ഥയാണ് എന്നാണ് ആക്ഷേപം.
എന്നാൽ രോഗികളെ കരുനാഗപ്പള്ളി നഗരസഭയുടെ ഡിസിസിയിലേക്ക് മാറ്റിയതായും കെഎംഎംഎല്ലിൽ 50 കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി ആവശ്യപ്പെട്ടതായും പന്മന പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.