കോവിഡ് ബാധിച്ചു മരിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു
കോവിഡ് മരണക്കണക്കില്‍ സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. കോവിഡ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സര്‍ക്കാര്‍ വെബ്‌സൈറ്റിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മരിച്ചവരുടെ പേര്, ജില്ല, സ്ഥലം, വയസ്, ലിംഗം, മരിച്ച തിയതി എന്നിവയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ച 135 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോവിഡ് മരണക്കണക്കില്‍ സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഡിസംബര്‍ പകുതിവരെ മരിച്ചവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഇത് നിലച്ചു. മരണക്കണക്ക് സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മരണക്കണക്ക് സര്‍ക്കാര്‍ കുറച്ചുകാണിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കോവിഡ് മരണങ്ങള്‍ കണക്കാക്കുന്നതില്‍ ഐ.സി.എം.ആര്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.