കോവിഡ് മരണ നിരക്ക് കൂടുന്നു; കേരളത്തില്‍ ആശങ്ക

176 പേരാണ് ഇന്നലെ മരിച്ചത്, മരണ സംഖ്യ 7000 കടന്നു

Update: 2021-05-23 01:27 GMT
By : Web Desk

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയുമ്പോഴും ആശങ്കയായി മരണനിരക്ക് കുതിച്ചുയരുന്നു. 176 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം ഏഴായിരം കടന്നു.

മലപ്പുറം ഒഴികെയുളള ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറയുകയാണ്. എന്നാല്‍ മരണനിരക്കാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നത്. ഒരാഴ്ചക്കിടെ മരണത്തിന് കീഴടങ്ങിയത് 831 പേര്‍. ആകെ മരണസംഖ്യ 7170. രണ്ടാം ഘട്ട കോവിഡ് തരംഗം ഉച്ഛസ്ഥായി പിന്നിട്ടിട്ടും മരണം വര്‍ധിക്കുന്നു. പ്രായഭേദമന്യേയുള്ള മരണം ഗൌരവമായി കാണുകയാണ് ആരോഗ്യ വകുപ്പ്. മൂന്നാം തരംഗത്തിനുള്ള സാധ്യതയും തള്ളുന്നില്ല. വാക്സീനെ അതിജീവിക്കാന്‍ കഴിയുന്ന വൈറസ് വകഭേദമുണ്ട്. അതിനാല്‍ ജാഗ്രത ഇനിയും തുടരണം.

Tags:    

By - Web Desk

contributor

Similar News