തൃശൂര്‍ മെഡിക്കല്‍ കോളെജിലെ 30 എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ്

ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫീഹൗസിലെ 13 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

Update: 2021-07-19 10:05 GMT
Editor : ubaid | By : Web Desk

തൃശൂര്‍ മെഡിക്കല്‍ കോളെജിലെ 30 എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. രോ​ഗം ക​ണ്ടെ​ത്തി​യ ര​ണ്ടു ബാ​ച്ചി​നും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫീഹൗസിലെ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 13 ജീവനക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ജീ​വ​ന​ക്കാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ല്ലാ​വ​ർ​ക്കും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അണുനശീകരണത്തിന്റെ ഭാഗമായി കോഫീഹൗസ് അടച്ചു. 

തൃശൂര്‍ ജില്ലയില്‍ ഇന്നലെ 1486 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ അടക്കം വിവിധ ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, എറണാകുളം തുടങ്ങിയവയാണ് കോവിഡ് കേസുകള്‍ ഗണ്യമായ തോതില്‍ കുറയാത്ത മറ്റു ജില്ലകള്‍.




Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News