കോവിഡ് വ്യാപനം; പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റണമെന്ന് ആവശ്യം

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഈ മാസം 31 മുതലും പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ അടുത്ത മാസം 16 മുതലുമാണ് തുടങ്ങുന്നത്

Update: 2022-01-26 01:32 GMT
Editor : ലിസി. പി | By : Web Desk

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകളും പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്ന്‌ലക്ഷത്തി ഇരുപതിനായിരത്തോളം വിദ്യാർത്ഥികളാണ് ഈ മാസം 31 ന് ആരംഭിക്കുന്ന പരീക്ഷ എഴുതുന്നത്.

സംസ്ഥാനത്തെ നിരവധി സ്‌കൂളുകൾ കോവിഡ് ക്ലസ്റ്ററുകൾ ആയിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾ അടക്കം നടത്തുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നാണ് ആക്ഷേപം. പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഈ മാസം 31 മുതലും പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ അടുത്ത മാസം 16 മുതലുമാണ് തുടങ്ങുന്നത്. ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാനുളള ആയിരക്കണക്കിന് കുട്ടികൾക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ പരീക്ഷയുമായി മുന്നോട്ട് പോകുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

Advertising
Advertising

പി. എസ്.സി പരീക്ഷകളും വിവിധ സർവകാലാശാല പരീക്ഷകളും മാറ്റിവച്ചിട്ടും ഹയർസെക്കൻഡറി തലത്തിലെ പരീക്ഷകൾ മാറ്റാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിൽ നാളെ നടക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഉന്നതതല യോഗത്തിലും വിഷയം ചർച്ചയായേക്കും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News