കോവിഡ് വ്യാപനം: തിരുവനന്തപുരം സി കാറ്റഗറിയില്‍, കടുത്ത നിയന്ത്രണം

ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി

Update: 2022-01-24 13:21 GMT
Advertising

കോവിഡ് വ്യാപനത്തെ തുടർന്ന്  തിരുവനന്തപുരം ജില്ലയെ  സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. എ കാറ്റഗറിയില്‍ മൂന്ന് ജില്ലകളാണുള്ളത്. ബി കാറ്റഗറിയിൽ 8 ജില്ലകളുണ്ട്.കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികള്‍ പാടില്ല. നിലവില്‍ ഒരു  ജില്ലയും ഈ കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ബി കാറ്റഗറിയിലായിരുന്നു ജില്ല ഉണ്ടായിരുന്നത്. സി കാറ്റഗറിയിലായതോടെ ജില്ലയിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പൊതു പരിപാടികള്‍ എല്ലാം തന്നെ ഓണ്‍ലാനാക്കി. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ മാത്രം ഉണ്ടാവും. ബാക്കി ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റും.

ജില്ലയില്‍ പരിശോധന നടത്തുന്ന രണ്ടില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയാണ്. സെക്രട്ടേറിയേറ്റിലടക്കം രോഗ വ്യാപനം കൂടിയ സാഹചര്യമാണുള്ളത്.

എ കാറ്റഗറിയിൽ കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളാണുള്ളത്. ബി കാറ്റഗറിയിലുള്ളത് കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ്. 



Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News