'കനലുമായി CPI'; യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ ഒരുങ്ങി സിപിഐ

മുഖ്യധാര മാധ്യമങ്ങളില്‍ സിപിഐക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനാലാണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്

Update: 2025-08-28 12:59 GMT

തിരുവനന്തപുരം: യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ ഒരുങ്ങി സിപിഐ. കനല്‍ എന്നാണ് സിപിഐ യൂട്യൂബ് ചാനലിന്റെ പേര്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സഹകരണത്തിലായിരിക്കും ചാനല്‍ പ്രവര്‍ത്തിക്കുക.

മുഖ്യധാര മാധ്യമങ്ങളില്‍ സിപിഐക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനാലാണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്.

പാര്‍ട്ടിയുടെ രാഷ്ട്രീയ ആശയങ്ങള്‍, രാഷ്ട്രീയ നിലപാടുകള്‍ എന്നിവ ജനങ്ങളെ നേരിട്ട് അറിയിക്കാനാണ് 'കനല്‍' തുടങ്ങുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ നേതൃത്വം നല്‍കുന്ന സംഘമാണ് ചാനല്‍ നിയന്ത്രിക്കുക എന്നാണ് വിവരം.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News