'ഗവർണറുടെ വാർത്താസമ്മേളനം കോഴി കോട്ടുവായിട്ടത് പോലെ': പരിഹസിച്ച് കാനം രാജേന്ദ്രൻ

ജീവിതകാലം മുഴുവൻ ബില്ലിൽ ഒപ്പിടാതിരിക്കാൻ ഗവർണർക്കാവില്ലെന്നും കാനം

Update: 2022-09-19 12:15 GMT
Advertising

തിരുവനന്തപുരം: ഗവർണറുടേത് ഭരണഘടനാ ലംഘനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രൻ. ജീവിതകാലം മുഴുവൻ ബില്ലിൽ ഒപ്പിടാതിരിക്കാൻ ഗവർണർക്കാവില്ലെന്നും അദ്ദേഹം നടത്തിയ വാർത്താ സമ്മേളനം കോഴി കോട്ടുവാ ഇട്ടത് പോലെയായിരുന്നുവെന്നും കാനം രാജേന്ദ്രൻ വിമർശിച്ചു.

"രണ്ട് ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള കത്തിടപാട് പ്രസിദ്ധപ്പെടുത്താൻ ഏത് ഭരണഘടനാ വകുപ്പാണ് പറയുന്നത്? കേരളത്തിന്റെ ഗവർണർ രാജ്യത്തെ ഭരണഘടന ലംഘിച്ചിരിക്കുകയാണ്. ജീവിതകാലം മുഴുവൻ ബില്ലിൽ ഒപ്പിടാതിരിക്കാൻ ഗവർണർക്കാവില്ല. അതിന് ഭരണഘടനയും നിയമവുമുണ്ട്. അതനുസരിച്ച് എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകും. കോഴി കോട്ടുവാ ഇട്ടത് പോലെയായി വാർത്താ സമ്മേളനം. തികച്ചും ബാലിശമായ വാദഗതികളാണ് ഗവർണർ പറയുന്നത്". കാനം പറഞ്ഞു.

മുഖ്യമന്ത്രിയ്‌ക്കെതിരെ ഗവർണർ നടത്തിയ ആരോപണങ്ങൾ നിഷേധിച്ച് നേരത്തേ സിപിഎമ്മും രംഗത്തെത്തിയിരുന്നു. ഗവർണർ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുക മാത്രമാണ് ചെയ്തതെന്നും ആർഎസ്എസ് വക്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളെപ്പറ്റി എന്ത് പറയാനാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം.

Full View

ഗവർണറും സർക്കാരും ഒത്തുകളിക്കുന്ന നാടകമാണ് നടക്കുന്നതെന്നായിരുന്നു സംഭവങ്ങളോട് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പ്രതികരിച്ചത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News