ജില്ലയിലെ ഏക മണ്ഡലം നിലനിര്‍ത്താൻ സിപിഐ; സെക്രട്ടറി പി.ഗവാസിനെ രംഗത്തിറക്കും

ടേം വ്യവസ്ഥ കർശനമാക്കിയതോടെ മൂന്നു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ഇ.കെ വിജയൻ മാറും

Update: 2026-01-08 06:06 GMT

കോഴിക്കോട്: നാദാപുരത്ത് ജില്ലാ സെക്രട്ടറി പി.ഗവാസിനെ രംഗത്തിറക്കാൻ സിപിഐ. കടുത്ത മത്സരമുണ്ടായാൽ പോലും ജില്ലയിലെ ഏക മണ്ഡലം നിലനിർത്തണമെന്ന ലക്ഷ്യത്തോടെയാണ് പാർട്ടി ജില്ലാ സെക്രട്ടറിയെ തന്നെ രംഗത്തിറക്കാനുള്ള നീക്കം. ടേം വ്യവസ്ഥ കർശനമാക്കിയതോടെ മൂന്നു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ഇ.കെ വിജയൻ മാറും. 

മണ്ഡലം നിലവിൽ വന്ന ശേഷം ഒരു തവണ മാത്രമാണ് ഒരു തവണ മാത്രമാണ് നാദാപുരത്ത് സിപിഐ പരാജയമറിഞ്ഞത്. പതിനാലു തവണ പാർട്ടിയുടെ ഉറച്ച കോട്ടയായി നിന്ന മണ്ഡലം നിലനിർത്താൻ ഇത്തവണ പാർട്ടിയുടെ ജനകീയ മുഖമായ ഗവാസിനെ രംഗത്തിറക്കാനാണ് ആലോചന.

Advertising
Advertising

യുവജന വിദ്യാർഥി പ്രവർത്തന രംഗത്തെ ഇടപെടലുകളും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റെന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ഗവാസിന് തുണയാകുമെന്നാണ് കണക്ക് കൂട്ടൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇടതു മുന്നണി നേരിട്ട തിരിച്ചടികൾ തടയുന്നതിന് ശക്ചതനായ സ്ഥാനാർഥി തന്നെ വേണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ശക്തമാണ്.

ഈ സാഹചര്യത്തിൽ മറ്റൊരാളെ നിർത്തി സിറ്റിങ് സീറ്റിൽ കടുത്ത മത്സരം സൃഷ്ടിക്കേണ്ടെന്നാണ് പ്രാദേശിക ഘടകങ്ങളുടെയും നിർദേശം. 1960 ല്‍ മുസ് ലിം ലീഗിന്‍റെ ഹമീദലി ഷംനാട് മാത്രമാണ് നാദാപുരത്ത് നിന്ന് യുഡിഎഫ് വേണ്ടി ജയിച്ചത്. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News