ബ്രൂവറിയിൽ സിപിഐക്ക് അതൃപ്തി; കുടിവെള്ള പ്രശ്‌നം പരിഹരിച്ച് മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ്

കുടിവെള്ള പ്രശ്‌നമുണ്ടെന്ന പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ നിലപാട് ഗൗരവമായി എടുക്കാനും എൽഡിഎഫിൽ ഉന്നയിക്കാനും സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.

Update: 2025-01-27 16:00 GMT

പാലക്കാട്: എലപ്പുളിയിൽ ബ്രൂവറി സ്ഥാപിക്കുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സിപിഐ. കുടിവെള്ള പ്രശ്‌നം പരിഹരിച്ചു മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്ന് സംസ്ഥാന എക്‌സിക്യൂട്ടീവിൽ ആവശ്യമുയർന്നു. കുടിവെള്ള പ്രശ്‌നമുണ്ടെന്ന പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ നിലപാട് ഗൗരവമായി എടുക്കാനും എൽഡിഎഫിൽ ഉന്നയിക്കാനും സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.

വിഷയത്തിൽ എൽഡിഎഫ് നേതൃത്വവുമായി സംസാരിക്കാൻ സംസ്ഥാന നേതൃത്വത്തെ എക്‌സിക്യൂട്ടീവ് ചുമതലപ്പെടുത്തി. കുടിവെള്ള പ്രശ്‌നമുണ്ടെന്ന പരാതി അവഗണിക്കാനാവില്ലെന്ന് എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. അതേസമയം വിഷയത്തെ ഗൗരവമായി സമീപിച്ചില്ലെന്ന് എക്‌സിക്യൂട്ടീവ് യോഗത്തിൽ വിമർശനമുയർന്നു.

എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ഇടതുപക്ഷ സ്വഭാവമുള്ളതാവണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് വൈകിട്ട് പറഞ്ഞിരുന്നു. കേരളത്തിലെ ഇടത് സർക്കാർ രാജ്യത്തിന് തന്നെ മാതൃകയാകേണ്ട സർക്കാരാണ്. ആ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ വലതുപക്ഷ സ്വഭാവമില്ലാത്തതും പാവപ്പെട്ടവരെയും കർഷകരെയും പരിഗണിച്ചുള്ളതും ആവണമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News