‘എൻസിപിയിൽ ആകെ ആഞ്ചാറ് പേരുണ്ട്, അടി നല്ലപോലെ മൂക്കട്ടെയെന്ന് സിപിഎം

തോമസ് കെ തോമസ് തർക്കം നിർത്തി വികസനത്തിൽ ശ്രദ്ധിക്കണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി

Update: 2025-02-15 07:14 GMT

ആലപ്പുഴ: എൽഡിഎഫ് ഘടകകക്ഷിയായ എൻസിപിക്കുള്ളിലെ തർക്കത്തിൽ വിമർശനവുമായി സിപിഎം.  സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ വിമർശനത്തിനുശേഷമാണ് തോമസ് കെ തോമസിനെതിരെ  ജില്ലാ സെക്രട്ടറി ആർ.നാസർ വീണ്ടും രംഗത്തെത്തിയത്.

എൻസിപിയിലെ തർക്കം കുട്ടനാട് വികസനത്തെ ബാധിക്കുന്നു. തോമസ് കെ തോമസ് തർക്കം നിർത്തി വികസനത്തിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലയിൽ സർക്കാർ ഏറ്റവും വികസനം കൊണ്ടുവന്നത് കുട്ടനാട്ടിലാണ്, എന്നാൽ വികസനത്തെ ഏകോപിപ്പിക്കാൻ തോമസിന് പറ്റിയില്ല.ആകെ ആഞ്ചാറ് പേരുണ്ട് ആ പാർട്ടിയിൽ അവരാണെങ്കിൽ അടിയും എൻസിപിയിലെ അടി നല്ലപോലെ മൂക്കട്ടെ എന്നിട്ട് കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കുമോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Advertising
Advertising

കച്ചവടക്കാരനെ ഇനിയും ചുമക്കരുത് എന്നായിരുന്നു കുട്ടനാട് ഏരിയ കമ്മിറ്റി സമ്മേളനത്തിൽ ഉയർത്തിയ വിമർശനം. കുട്ടനാട് സീറ്റ് ഏറ്റെടുക്കേണ്ടി വരുമെന്നായിരുന്നു ആർ നാസറിന്റെ മറുപടി പ്രസംഗം.

സിപിഎം ജില്ലാ സെക്രട്ടറി ആർ നാസറിന്റെ വിമർശനം വിമർശനം അടിസ്ഥാന രഹിതമാണെന്നും താൻ കു​ട്ടനാട്ടിൽ സജീവമാണെന്നും തോമസ് കെ തോമസ് പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ ചർച്ചയിൽ തന്നെയും ശശീന്ദ്രനെയും ചർച്ചക്ക് വിളിച്ചിട്ടുണ്ടെന്നും തിങ്കളോ ചൊവ്വയോ ചർച്ചക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ വിഭാഗീയത് ഉണ്ടായിട്ടുണ്ട് അത് പരിഹരിച്ചു ശക്തിപെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News