സി.പി.ഐ വനിതാ നേതാവിന്‍റെ പീഡന പരാതിയിൽ സി.പി.എം നേതാവിന് സസ്പെൻഷൻ

രാഷ്ട്രീയ ആവശ്യത്തിനായി പഞ്ചായത്ത് ഓഫീസില്‍ എത്തിയപ്പോള്‍ ഉപദ്രവിച്ചു എന്നുള്ളതാണ് പരാതി

Update: 2022-10-07 06:41 GMT
Editor : ijas

കോഴിക്കോട്: സി.പി.ഐ വനിതാ നേതാവിന്‍റെ പീഡന പരാതിയിൽ സി.പി.എം നേതാവിന് സസ്പെൻഷൻ. പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍റിങ് കമ്മിറ്റിയുമായ കെ പി ബിജുവിനെയാണ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.

Full View

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15നാണ് വനിതാ നേതാവ് പൊലീസില്‍ പരാതി നല്‍കിയത്. രാഷ്ട്രീയ ആവശ്യത്തിനായി പഞ്ചായത്ത് ഓഫീസില്‍ എത്തിയപ്പോള്‍ തന്നെ ഉപദ്രവിച്ചു എന്നുള്ളതായിരുന്നു പരാതി. സംഭവത്തില്‍ മേപ്പയൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി ഇതുമായി ബന്ധപ്പെട്ട യാതൊരു നടപടികളിലേക്കും കടന്നിരുന്നില്ല. പ്രാദേശിക തലത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് പാര്‍ട്ടി നേതാവിനെതിരെ നടപടി സ്വീകരിച്ചത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News