'വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങളിൽ പാർട്ടിയെ വലിച്ചിഴക്കേണ്ട'; കത്ത് ചോരൽ വിവാദത്തിൽ മൗനം തുടർന്ന് സിപിഎം
എം.വി ഗോവിന്ദന്റെ മകനുമായി ബന്ധപ്പെട്ട ഉയർത്തിയ വിവാദത്തിന് പാർട്ടി മറുപടി പറയുമോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും
Update: 2025-08-19 01:05 GMT
തിരുവനന്തപുരം: കത്ത് ചോരൽ വിവാദത്തിൽ മൗനം തുടർന്ന് സിപിഎം നേതൃത്വം. വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങളിൽ പാർട്ടിയെ വലിച്ചിഴക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതാക്കള്‍ക്കുള്ളത്. കോടതിയിലെ കേസിൽ പാർട്ടി കക്ഷി അല്ലാത്തതുകൊണ്ട് അവർ തമ്മിൽ നിയമപോരാട്ടം നടത്തട്ടെ എന്നും നേതാക്കൾ പറയുന്നുണ്ട്.
എന്നാൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകനുമായി ബന്ധപ്പെട്ട ഉയർത്തിയ വിവാദത്തിന് പാർട്ടി മറുപടി പറയുമോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.വിഷയം പിബി ചർച്ച ചെയ്തെങ്കിൽ പാർട്ടി നിലപാട് പത്രക്കുറിപ്പായി പുറത്തിറക്കിയേക്കും.