'ശൈലജക്കെതിരായ വിമർശനം, സെക്രട്ടറിയേറ്റ് അംഗത്തിന്റെ വർഗീയ പരാമർശം'; പാലത്തായി കേസിൽ പ്രതിരോധത്തിലായി സിപിഎം

പാലത്തായിയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയോട് മോശമായ പെരുമാറിയ കൗൺസലർമാർക്കെതിരെ നടപടിയെടുക്കാത്ത മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നടപടിയെ കോടതി വിധിയിൽ വിമർശിച്ചിരുന്നു

Update: 2025-11-24 01:42 GMT

കോഴിക്കോട്: പാലത്തായി കേസിൽ രാഷ്ട്രീയ പ്രതിരോധത്തിലായി സിപിഎം. മുൻ മന്ത്രി കെ.കെ ശൈലജക്കെതിരെ കോടതി വിധിയിലുണ്ടായ വിമർശത്തിന് പിന്നാലെ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ വർഗീയ പരാമർശം കൂടി വന്നതോടെ മറുപടി പറയാനാകാത്ത അവസ്ഥയിലാണ് സിപിഎം.

പാലത്തായിയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയോട് മോശമായ പെരുമാറിയ കൗൺസലർമാർക്കെതിരെ നടപടിയെടുക്കാത്ത മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നടപടിയെ കോടതി വിധിയിൽ വിമർശിച്ചിരുന്നു. നിക്ഷിപ്ത താത്പര്യക്കാരുടെ പ്രചാരണം എന്നായിരുന്നു ഇതിനോടുള്ള സിപിഎം പ്രതികരണം. എന്നാൽ കോടതി വിധിക്ക് പിന്നാലെ രണ്ട് കൗൺസലർമാരെ സസ്‌പെൻഡ് ചെയ്തതോടെ പരോക്ഷമായി കോടതി വിമർശനത്തെ ശരിവെക്കുകയാണ് സർക്കാർ ചെയ്തത്. ഈ വിവാദം അടങ്ങുന്നതിനിടെയാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം ഹരീന്ദ്രന്റെ വർഗീയ പരാമർശം വരുന്നത്

Advertising
Advertising

യുഡിഎഫ് നേതാക്കളും മറ്റും സംഘടനകളും പരാർമശത്തിനെതിരെ രംഗത്തു വന്നു. അതേസമയം ഹരീന്ദ്രനെ പിന്തുണച്ച് സംഘപരിവാർ നേതാക്കൾ രംഗത്തെത്തി. ഇതോടെ വിശീദകരിക്കേണ്ട അവസ്ഥയിലായി സിപിഎം. എസ്ഡിപിഐക്ക് എതിരെയുള്ള പ്രസംഗമെന്ന് വിശീദകരിക്കുമ്പോഴും പരാർമശങ്ങളെ പൂർണമായി പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല.

തന്റെ പരാമർശം വളച്ചൊടിച്ചെന്ന വിശദീകരണമാണ് ഹരീന്ദ്രൻ നൽകിയത്. ആർഎസ്എസ് നേതാവ് ശിക്ഷിക്കപ്പെട്ട പോക്‌സോ കേസിൽ എന്തിനാണ് സിപിഎം നേതാവ് ന്യായീകരണവാദം ഉയർത്തുന്നതെന്ന ചോദ്യം അപ്പോഴും ബാക്കിയാകുന്നു. കേസുണ്ടായ ഘട്ടത്തിൽ പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണം സിപിഎമ്മിനെതിരെ ഉയർന്നിരുന്നു. പ്രതി ശിക്ഷിക്കപ്പെട്ടപ്പോഴും സിപിഎം പ്രതിരോധത്തിലാവുകയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News