ബഹാഉദ്ദീൻ നദ്‌വിക്ക് എതിരായ പരാമർശം: സിപിഎം നേതാവിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി

സിപിഎം ലോക്കൽ കമ്മിറ്റി അം​ഗമായ ഹഖീൽ അഹമ്മദിനെയാണ് മടവൂർ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയത്

Update: 2025-09-16 08:24 GMT

കോഴിക്കോട്: സമസ്ത മുശാവറാംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സിപിഎം നേതാവ് അഡ്വ. ഹഖീൽ അഹമ്മദിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ഹഖീൽ മടവൂർ മഹല്ല് ട്രഷററും ആയിരുന്നു. സിഎം മഖാം മഹല്ല് കമ്മിറ്റിയാണ് ഹഖീലിനെ ഭാരവാഹി സ്ഥാനത്തുനിന്ന് പുറത്താക്കിയത്.

മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ബഹാഉദ്ദീൻ നദ്‌വി നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിനെതിരെ സിപിഎം നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഹഖീൽ നദ്‌വിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയത്. ബഹാഉദ്ദീൻ നദ്‌വി 'പണ്ഡിത വേഷം ധരിച്ച നാറി'യാണ് എന്നായിരുന്നു ഹഖീൽ പറഞ്ഞത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News