Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കണ്ണൂര്‍: സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സിപിഎം നേതാവ് എം. വി ജയരാജന്‍ പൊലീസില്‍ പരാതി നല്‍കി. 2022 ല്‍ പരിക്ക് പറ്റിയപ്പോളുള്ള ഫോട്ടോ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി.
സിന്നു സിന്നൂസ് എന്ന ഫേസ്ബുക് അക്കൗണ്ടിനെതിരെയാണ് പരാതി. കണ്ണൂര്‍ടൗണ്‍ പൊലീസിലായിരുന്നു ആദ്യം പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തത് ചക്കരക്കല്ല് പൊലീസാണ്.