'ഷാജൻ സ്കറിയ വ്യാജവാർത്ത നൽകി ഉപദ്രവിച്ച ചെറുപ്പക്കാരാണ് മർദനത്തിന് പിന്നില്‍'; സിപിഎം പ്രാദേശിക നേതൃത്വം
ഷാജന് അടി കിട്ടിയതിൽ കേരളക്കരയാകെ സന്തോഷം പങ്കുവെക്കുകയാണെന്നും സിപിഎം പ്രാദേശിക നേതാവ് ശരത്ത്
Update: 2025-09-02 09:09 GMT
തൊടുപുഴ: കിട്ടിയ അടിയിൽ നിന്ന് മുതലെടുപ്പ് നടത്താനാണ് യുട്യൂബർ ഷാജൻ സ്കറിയ ശ്രമിക്കുന്നതെന്ന് തൊടുപുഴയിലെ പ്രാദേശിക സിപിഎം നേതൃത്വം. ഷാജൻ സ്കറിയ വ്യാജവാർത്ത നൽകി ഉപദ്രവിച്ച ചെറുപ്പക്കാരാണ് മർദനത്തിന് പിന്നിലെന്ന് സിപിഎം നേതാവ് ശരത്ത് എം.എസ് പറഞ്ഞു.
'ഷാജന് അടി കിട്ടിയതിൽ കേരളക്കരയാകെ സന്തോഷം പങ്കുവെക്കുന്നു. യൂട്യൂബ് ചാനലിലൂടെ ആർക്കെതിരെയും എന്തും പറയാമെന്ന അവസ്ഥ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.അടിച്ചത് ശരിയോ തെറ്റോ എന്ന് നിയമപരമായി പരിശോധിക്കപ്പെടട്ടെ എന്നും ശരത്തിന്‍റെ വിഡിയോയില്‍ പറയുന്നു.
അതേസമയം,ഷാജൻ സ്കറിയയെ ആക്രമിച്ച കേസില്‍ പ്രതികളായ നാലു പേരെ തൊടുപുഴയിൽ എത്തിച്ചു. ഇന്നലെ രാത്രിയാണ് ബംഗളൂരുവിൽ നിന്ന് പ്രതികളെ എത്തിച്ചത്. പ്രതികൾ സഞ്ചരിച്ച ഥാർ ജീപ്പും കസ്റ്റഡിയിലെടുത്തു.