നിലമ്പൂരിലെ യുഡിഎഫ് വിജയം വർഗീയ ശക്തികളെ കൂട്ടുപിടിച്ചെന്ന ആക്ഷേപം ആവർത്തിച്ച് സിപിഎം

പ്രിയങ്ക ഗാന്ധിയുടേതിന് സമാനമായി വോട്ട് ചെയ്തവരെ സിപിഎം അപമാനിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപെടുത്തി

Update: 2025-06-24 09:56 GMT

നിലമ്പൂർ: നിലമ്പൂരിലെ യുഡിഎഫ് വിജയത്തെ വർഗീയ ശക്തികളെ കൂട്ടുപിടിച്ചുള്ള വിജയമെന്ന് ആക്ഷേപിച്ച് സിപിഎം. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയശക്തികളുമായി യുഡിഎഫ് കൂട്ടുകൂടുകയാണെന്നും ഇതിന്റെ പ്രത്യാഘാതം ഭാവിയിൽ കാണാമെന്നും സിപിഎം പോളിറ്റ് ബ്യുറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. നിലമ്പൂരിൽ വിജയം കണ്ടില്ലെങ്കിലും, വെൽഫെയർ പാർട്ടി പിന്തുണ മുൻ നിർത്തി തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രചരണം തുടരുകയാണ് സിപിഎം എന്നതിന്റെ സൂചനയാണ് പാർട്ടി നൽകുന്നത്.

പ്രിയങ്ക ഗാന്ധിയുടേതിന് സമാനമായി വോട്ട് ചെയ്തവരെ സിപിഎം അപമാനിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപെടുത്തി. '65000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു പ്രിയങ്ക ഗാന്ധിക്ക് അപ്പോഴും വർഗീയ വാദികളും തീവ്രവാദികളുമാണ് ജയിപ്പിച്ചതെന്ന് സിപിഎം പറഞ്ഞു. ഷൗക്കത്തിനെയും ജയിപ്പിച്ചത് അവർ തന്നെയാണ് എന്നാണ് പറയുന്നത്. അങ്ങനെ ആണെങ്കിൽ കേരളം വലിയ അപകടകരമായ സ്ഥലമാണല്ലോ.' സതീശൻ പറഞ്ഞു. പറയുമ്പോൾ ഈ നാട്ടിലെ ജനങ്ങളെ കുറിച്ചാണ് പറയുന്നതെന്നു ബോധ്യം വേണമെന്നും സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷവും പിന്തുണാ വിവാദത്തിൽ വാക്പോര് തുടരുമെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News