"സിൽവർ ലൈനിനെതിരെ നടക്കുന്നത് ഊതി വീർപ്പിച്ച പ്രശ്നങ്ങള്‍"; സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്ത്

സി.പി.എം സംസ്ഥാന സമ്മേളളത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ പുറത്ത്

Update: 2022-02-28 13:05 GMT
Advertising

സി.പി.എം സംസ്ഥാന സമ്മേളളത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ പുറത്ത്.സിൽവർ ലൈനിനെതിരെ നടക്കുന്നത് ഊതി വീർപ്പിച്ച പ്രശ്നങ്ങളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജനങ്ങളുടെ ആശയക്കുഴപ്പം ഒഴിവാക്കി പദ്ധതി നടപ്പാക്കണം. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പ്രയാസം ഉണ്ടാവില്ല. അവരുടെ സംശയങ്ങള്‍ ദൂരീകരിച്ച് പദ്ധതി നടപ്പിലാക്കണം എന്നും റിപ്പോര്‍ട്ട് പറയുന്നു.

പാര്‍ട്ടിയില്‍ നിന്ന് അകന്ന ദളിത് വിഭാഗങ്ങള്‍ തിരിച്ചുവന്നു. പാര്‍ട്ടിയുടെ ശക്തിയായ തൊഴിലാളികള്‍ ഏറെയുള്ള ദളിത് വിഭാഗം സ്വത്വ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട് പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കണം. പാര്‍ട്ടിയോട് അടുക്കുന്ന ന്യൂനപക്ഷവിഭാഗങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ശ്രമമുണ്ടാകണമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഹിന്ദുത്വവര്‍ഗീയതയെ എതിര്‍ക്കുന്നതിനൊപ്പം ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും ശക്തമായി എതിര്‍ക്കണം. അല്ലാതെ ഹൈന്ദവ ജനസാമാന്യത്തെ കൂടെനിര്‍ത്താന്‍ പറ്റില്ല. കേരളത്തിലെ വലതുപക്ഷ സാംസ്കാരിക മുന്നേറ്റത്തിനെതിരെ പ്രതിരോധം വേണം. ബിജെപി വേദികളില്‍  പോയി പ്രസംഗിക്കാന്‍ സാംസ്കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും യാതൊരു മടിയുമില്ല.  ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തനം ദുര്‍ബലപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വിമർശനമുണ്ട്. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - ഹാരിസ് നെന്മാറ

contributor

Similar News