'ബി.ജെ.പി ബന്ധവുമായി മുന്നണിയിൽ തുടരാനാകില്ല'; ജെ.ഡി.എസിന് സി.പി.എം താക്കീത്

അടിയന്തരമായി പ്രശ്‌നം പരിഹരിക്കാന്‍ നിർദേശം

Update: 2023-09-30 07:24 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: ബി.ജെ.പി സഖ്യത്തിൽ ജെ.ഡി.എസ് സംസ്ഥാന ഘടകത്തിനു താക്കീതുമായി സി.പി.എം. ബി.ജെ.പിയുമായി ബന്ധമുള്ള പാർട്ടിയായി ഇടതു മുന്നണിയിൽ തുടരാനാകില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തരമായി പ്രശ്‌നം പരിഹരിക്കാനും നിർദേശമുണ്ട്.

ജെ.ഡി.എസ് സംസ്ഥാന നേതൃത്വത്തെയാണ് സി.പി.എം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറേ കാലമായി ആഭ്യന്തര പ്രശ്‌നത്തിൽ ഉഴലുകയാണ് ജെ.ഡി.എസ് സംസ്ഥാന നേതൃത്വം. ഇതിനിടയിലാണു കൂനിന്മേൽ കുരുവായി ദേശീയ നേതൃത്വത്തിന്റെ പുതിയ രാഷ്ട്രീയനീക്കം നടക്കുന്നത്. എൻ.ഡി.എ സഖ്യത്തിൽ ചേരുന്നതിൽ കേരള ഘടകം നേരത്തെ തന്നെ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ, ഇതു ദേശീയ നേതൃത്വം മുഖവിലയ്‌ക്കെടുത്തിട്ടില്ല.

Advertising
Advertising

ഇതോടെയാണ് കേരള ഘടകത്തിൽ പ്രതിസന്ധി മൂർച്ഛിച്ചിരിക്കുന്നത്. ജെ.ഡി.എസിനെ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷവും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. കേരളം ഭരിക്കുന്നത് എൻ.ഡി.എ-എൽ.ഡി.എഫ് സർക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സി.പി.എം ഇടപെടലിനു പിന്നാലെ പ്രശ്‌നപരിഹാരത്തിന് ജെ.ഡി.എസ് തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Full View

സെപ്റ്റംബർ 22നാണ് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ആചാര്യനുമായ എച്ച്.ഡി ദേവഗൗഡയും മകനും മുൻ കർണാടക മുഖ്യമന്ത്രിയുമായ കുമാരസ്വാമിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനു പിന്നാലെ ജെ.ഡി.എസ് എൻ.ഡി.എ സഖ്യത്തിൽ ചേരാൻ തീരുമാനിച്ച വിവരം പരസ്യമാക്കുകയായിരുന്നു.

Summary: CPM warns JDS Kerala state leadership in BJP alliance

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News