സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗം; അന്വേഷണ റിപ്പോർട്ട് മടക്കി ക്രൈംബ്രാഞ്ച് മേധാവി

സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്

Update: 2026-02-28 05:50 GMT

Photo|Special Arrangement

തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗത്തിൽ അന്വേഷണ റിപ്പോർട്ട് മടക്കി ക്രൈംബ്രാഞ്ച് മേധാവി. സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. അന്വേഷണം അവസാനിപ്പിക്കാൻ അനുവ​ദിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചത്. പൊലീസിന്റെ അന്വേഷണ റിപ്പോർട്ടും സജി ചെറിയാന് അനുകൂലമായിരുന്നു.

വിവാദ പ്രസം​ഗം ലൈവ് ചെയ്ത മൊബൈൽ ഫോൺ കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രസം​ഗം തത്സമയം സംപ്രേഷണം ചെയ്ത ഫേസ്ബുക്ക് അക്കൗണ്ട് നശിപ്പിക്കപ്പെട്ടതായും പൊലീസ് കണ്ടെത്തി. മതിയായ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കേസ് എഴുതിത്തള്ളാനായിരുന്നു അന്വേഷണ സം​ഘത്തിന്റെ ശുപാർശ.

ഭരണഘടനയെ അധിക്ഷേപിച്ച പ്രസം​ഗത്തിൽ സജിചെറിയാന് രാജിവെക്കേണ്ടി വന്നിരുന്നു. പൊലീസ് നൽകിയ ക്ലീൻ ചിറ്റ് തള്ളിയ ഹൈക്കോടതി തുടരന്വേഷണം നിർദേശിക്കുകയായിരുന്നു.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News