2019ൽ മരിച്ചയാൾ 2021ൽ ഒപ്പിട്ട് ഓണർഷിപ്പ് മാറ്റി; തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ വ്യാപക ക്രമക്കേടുകൾ

അമ്പതിലധികം ലൈസൻസുകൾ വ്യാജമായി നിർമിച്ചു നൽകിയതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി

Update: 2026-02-28 05:50 GMT

മലപ്പുറം: മലപ്പുറം തിരൂരങ്ങാടി സബ് ആർടി ഓഫീസിൽ വ്യാപകക്രമക്കേടുകൾ. അമ്പതിലധികം ലൈസൻസുകൾ വ്യാജമായി നിർമിച്ചു നൽകിയതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

2019ൽ മരിച്ച വ്യക്തി 2021ൽ ഓഫീസിലെത്തി ഒപ്പിട്ട് ഓണർഷിപ്പ് മാറ്റിയതും കർണാടകയിൽ നിന്നെടുത്ത ലൈസൻസിന്റെ മറവിൽ ഒന്നിലധികം പേർക്ക് ലൈസൻസ് നൽകിയതായും ഇവയിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മലപ്പുറം വിജിലൻസ് സിഐ ജ്യോതികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വ്യജ ലൈസൻസിന് നേരത്തെ തന്നെ കുപ്രസിദ്ധിയാർജിച്ച സബ് ആർടിഒ ഓഫീസാണ് തിരുരങ്ങാടി.

അമ്പതിലധികം വ്യാജ ലൈസൻസുകൾ നൽകിയതായാണ് കണ്ടെത്തിയതെങ്കിലും ഇത് 300ലധികമുണ്ടെന്നും ആരോപിക്കപ്പെടുന്നു. വരുന്ന ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടക്കുമെന്നും വിജിലൻസ് അറിയിച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News