'വിശ്വനാഥന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണം'; സിറ്റി പൊലീസ് കമ്മീഷണർക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍റെ കത്ത്

'മെഡിക്കൽ കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും മരണത്തിന് കാരണക്കാരായവരെ കണ്ടെത്താനായിട്ടില്ല'

Update: 2023-03-14 12:33 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് മെഡിക്കൽ കോളേജ് എ.സി.പി. ഇക്കാര്യം ആവശ്യപ്പെട്ട് എ.സി.പി കെ.സുദർശൻ സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി.

കേസിൽ വിശദമായതും ശാസ്ത്രീയവുമായ അനേഷണം വേണമെന്ന് കത്തിൽ പറയുന്നു. വിശ്വനാഥന്റെ മരണം ആൾക്കൂട്ട വിചാരണയെ തുടർന്നുണ്ടായ അപമാനത്താലാണെന്ന് എസിപി റിപ്പോർട്ട് നൽകിയിരുന്നു. മെഡിക്കൽ കോളേജിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും മരണത്തിന് കാരണക്കാരായവരെ കണ്ടെത്താനായിട്ടില്ല. 150 ലേറെ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിൽ നിന്നും യാതൊരു വിവരവും ലഭിച്ചില്ല.ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണഉദ്യോഗസ്ഥൻ കത്ത് നൽകിയത്‌. 

Advertising
Advertising

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News