അശ്ലീല വീഡിയോ നിർമിക്കാൻ പ്രേരിപ്പിച്ചു; ക്രൈം നന്ദകുമാർ അറസ്റ്റിൽ

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രൂപ സാദൃശ്യമുള്ള ജീവനക്കാരിയോട്‌ അശ്ലീല വീഡിയോ ഉണ്ടാക്കാൻ നിർബന്ധിക്കുകയായിരുന്നു

Update: 2022-06-17 06:05 GMT
Advertising

കൊച്ചി: സ്ഥാപനത്തിലെ ജീവനക്കാരിയോട് അശ്ലീല വീഡിയോ ഉണ്ടാക്കുന്നതിന് പ്രേരിപ്പിച്ച കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. മുൻ ജീവനക്കാരിയായ മാധ്യമ പ്രവർത്തകയാണ് പരാതിക്കാരി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രൂപ സാദൃശ്യമുള്ള ഇവരോട് അശ്ലീല വീഡിയോ ഉണ്ടാക്കാൻ നിർബന്ധിക്കുകയായിരുന്നു. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയുടെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തത്.

അശ്ലീല വീഡിയോ ഉണ്ടാക്കണമെന്ന നന്ദകുമാറിന്റെ ആവശ്യം അംഗീകരിക്കാതിരുന്ന ജീവനക്കാരി ജോലി ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം തനിക്കെതിരെ പലവിധ ആരോപണങ്ങളും നന്ദകുമാർ നടത്തിയെന്നും താൻ ബ്രൗൺഷുഗർ വിൽപ്പനക്കാരിയാണെന്നടക്കം പറഞ്ഞുവെന്നും പരാതിക്കാരി പറഞ്ഞു. ഇതിനെ തുടർന്നാണ് ഇവർ പരാതി നൽകിയത്. ദലിത് വിഭാഗത്തിനെതിരെയുള്ള കുറ്റകൃത്യത്തിനും ഐടി ആക്ട് പ്രകാരവും നന്ദകുമാറിനെതിരെ കുറ്റം ചുമത്തും.


Full View


Crime Nandakumar in custody for inciting employee to make pornographic video

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News