കെപിസിസി പുനഃസംഘടനയിൽ പ്രതിസന്ധി; കെ.സി വേണുഗോപാലിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ദീപാ ദാസ് മുൻഷി
കേരളത്തിലെ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം പുനഃസംഘടന നിശ്ചലമാക്കുന്നുവെന്നും വിമർശനമുണ്ട്
Update: 2025-01-26 16:18 GMT
ന്യൂഡല്‍ഹി: കെപിസിസി പുനഃസംഘടന പ്രതിസന്ധിയിൽ. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുടെ ആവശ്യം.
കെ.സി ഇടപെടാതെ മാറി നില്‍ക്കുന്നത് പ്രശ്നം വഷളാക്കുന്നുവെന്നാണ് ദീപാ ദാസ് മുന്‍ഷിയുടെ നിലപാട്. കേരളത്തിലെ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം പുനഃസംഘടന നിശ്ചലമാക്കുന്നുവെന്നും വിമർശനമുണ്ട്.
കെപിസിസി നേതൃത്വത്തോടുള്ള കടുത്ത അതൃപ്തിയും ദീപാ ദാസ് മുന്‍ഷിയും ഹൈക്കമാന്റിനെ പരാതിയായി അറിയിച്ചിട്ടുണ്ട്.
More To Watch