രക്തസാക്ഷി ഫണ്ട് തിരിമറി: കെ.കെ രാഗേഷിന്റെയും ടി.ഐ മധുസൂദനന്റെയും ധനരാജ് അനുസ്മരണ പോസ്റ്റിൽ കമന്റ് പ്രവാഹം

കമന്റുകൾ പ്രവഹിച്ചതോടെ ടി.ഐ മധുസൂദനൻ കമന്റ് ബോക്‌സ് ഫ്രൻഡ്സ് ഓൺലി ആക്കുകയും കമന്റുകൾ ഡിലീറ്റ് ആക്കുകയും ചെയ്തു

Update: 2026-07-11 07:18 GMT

കണ്ണൂർ: കണ്ണൂരിലെ സിപിഎം നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വ്യാപക വിമർശനം. ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെയും ടി.ഐ മധുസൂദനന്റെയും സി.വി ധനരാജ് അനുസ്മരണ ദിനത്തിലെ പോസ്റ്റിലാണ് കമന്റ് പ്രവാഹം. ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉയർത്തിയാണ് വിമർശനം. കമന്റുകൾ പ്രവഹിച്ചതോടെ ടി.ഐ മധുസൂദനൻ കമന്റ് ബോക്‌സ് ഫ്രൻഡ്സ് ഓൺലി ആക്കുകയും കമന്റുകൾ ഡിലീറ്റ് ആക്കുകയും ചെയ്തു.

Full View

സി.വി ധനരാജിന്റെ പത്താം അനുസ്മരണ ദിനമാണ് ഇന്ന്. അതിന്റെ ഭാഗമായാണ് രാഗേഷും മധുസൂദനനും അനുസ്മരണ പോസ്റ്റിട്ടത്. ഇതിന് താഴെയാണ് ഫണ്ട് തട്ടിപ്പ് ചൂണ്ടിക്കാട്ടി രൂക്ഷവിമർശനം ഉയർന്നത്. ധനരാജ് രക്തസാക്ഷി ഫണ്ട് സിപിഎം നേതാക്കൾ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് പാർട്ടി വിട്ട വി.കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ മത്സരിച്ച് എംഎൽഎ ആയിരുന്നു. മധുസൂദനനെ കെ.കെ രാഗേഷ് സംരക്ഷിക്കുകയാണ് എന്നും ആരോപണമുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News