സംഘ്പരിവാർ ബന്ധമുള്ളവരെ ഉന്നത പദവിയിൽ ഇരുത്തുന്നുവെന്ന ആരോപണം ഗൗരവമായി പരിശോധിക്കണം: അബ്ദുസമദ് പൂക്കോട്ടൂർ

വർഗീയതക്കെതിരെ സന്ധി ചെയ്യില്ല എന്ന ഉറച്ച നിലപാടെടുത്ത നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. അതിൽ നിന്ന് വ്യതിയാനമുണ്ടായോ എന്ന് യുഡിഎഫ് ആണ് ചർച്ച ചെയ്യേണ്ടത് എന്നും പൂക്കോട്ടൂർ പറഞ്ഞു

Update: 2026-07-11 07:10 GMT

കോഴിക്കോട്: സംഘ്പരിവാർ ബന്ധമുള്ളവരെ യുഡിഎഫ് സർക്കാർ ഉന്നത പദവിയിൽ ഇരുത്തുന്നു എന്ന ആരോപണം ഗൗരവമായി പരിശോധിക്കണമെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. ഇക്കാര്യം ചർച്ച ചെയ്യുമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. ചർച്ചയിൽ യുഡിഎഫ് എന്ത് തീരുമാനമെടുക്കും എന്ന് നോക്കി പ്രതികരിക്കും.

വർഗീയതക്കെതിരെ സന്ധി ചെയ്യില്ല എന്ന ഉറച്ച നിലപാടെടുത്ത നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. അതിന് കൂടിയുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പിൽ ജനം നൽകിയത്. അതിൽ നിന്ന് വ്യതിയാനമുണ്ടായോ എന്ന് യുഡിഎഫ് ആണ് ചർച്ച ചെയ്യേണ്ടത്. ഇക്കാര്യം ലീഗ് യുഡിഎഫിൽ ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൂക്കോട്ടൂർ പറഞ്ഞു.

Advertising
Advertising

ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡറായി ആർഎസ്എസ് ബന്ധമുള്ളയാളെ നിയമിച്ചത് വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് എസ്‌വൈഎസ് പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ലീഗുമായി അടുത്ത ബന്ധമുള്ള നേതാവാണ് അബ്ദുസമ്മദ് പൂക്കോട്ടൂർ.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News